
അമേരിക്കൻ എംബസി 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ റദ്ദാക്കി; കാരണം വ്യാജ രേഖകൾ

ഡൽഹി: വിസ അപ്പോയിന്റ്മെന്റുകളിൽ തട്ടിപ്പ് കണ്ടെത്തിയെന്നാരോപിച്ച് ഇന്ത്യയിലെ യുഎസ് എംബസി 2,000 അപേക്ഷകളുടെ റദ്ദാക്കൽ നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് പ്രിവിലേജുകളും താൽക്കാലികമായി നീക്കിയതായി യുഎസ് എംബസി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ബോട്ടുകളുടെ ഇടപെടൽ കണ്ടെത്തിയതിനെ തുടർന്നാണ്, ഇത്തരമൊരു കർശന നടപടി സ്വീകരിച്ചതെന്ന് എംബസി വ്യക്തമാക്കി.
ഫെബ്രുവരി 27ന് യുഎസ് എംബസി തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയ 31 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
2023 മേയ് മുതൽ ഓഗസ്റ്റ് വരെ, പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ പ്രവർത്തിച്ച ഏജന്റുമാർ വഴിയാണ് തട്ടിപ്പ് വ്യാപകമായി നടന്നിട്ടുള്ളത്. യുഎസ് വിസ നേടാൻ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ എന്നിവ നിർമ്മിച്ചതായി 21 കേസുകളിൽ പൊലീസ് തെളിവുകൾ കണ്ടെത്തി. ഇതിനായി ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയുള്ള തുക ഏജന്റുമാർ വാങ്ങിയതായും റിപ്പോർട്ടുകളിലുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം യുഎസ് സർക്കാർ വിസ തട്ടിപ്പിനും അനധികൃത കുടിയേറ്റത്തിനുമെതിരെ കർശന നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ വിവാദം പുറത്തുവന്നത്.
The US Embassy in India has canceled 2,000 visa applications after detecting fraud involving fake documents. Scheduling privileges of related accounts have also been revoked. Investigations revealed the involvement of agents, mainly from Punjab and Haryana, who forged bank statements, education certificates, and employment records. Delhi Police have registered cases against 31 individuals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സർവകലാശാലയിൽ അധ്യാപകന് ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി; 71 എംബിഎ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും
Kerala
• 2 days ago
26കാരി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിനെതിരെ പീഡനപരാതിയുമായി കുടുംബം
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-28-03-2025
PSC/UPSC
• 2 days ago
17 വർഷങ്ങൾക്ക് ശേഷം ധോണിയുടെ കോട്ട തകർത്ത് കോഹ്ലിപ്പട; ബെംഗളൂരു കുതിക്കുന്നു
Cricket
• 2 days ago
19,000 ദിനാറിന്റെ കള്ളനോട്ടടിച്ചു; പ്രവാസിയെ പിടികൂടി കുവൈത്ത് പൊലിസ്
Kuwait
• 2 days ago
മ്യാൻമർ ഭൂകമ്പം; ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിരിക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ
Kerala
• 2 days ago
506 പേരുടെ പൗരത്വം കൂടി റദ്ദാക്കി കുവൈത്ത്
Kuwait
• 2 days ago
ആലുവയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി; ബന്ധുവിനെതിരെ പോക്സോ കേസ്
Kerala
• 2 days ago
അത്ഭുത വിജയം നേടി ഫാദേഴ്സ് എൻഡോവ്മെന്റ് പ്രോഗ്രാം; ക്യാമ്പയിൻ വഴി സമാഹരിച്ചത് 3.72 ബില്യണിലധികം യുഎഇ ദിർഹം
uae
• 2 days ago
ബംഗ്ലാദേശ്-ചൈന ബന്ധം ശക്തമാകുന്നു; ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു
latest
• 2 days ago
ഗേൾസ് ഹോസ്റ്റലിൽ തീപിടുത്തം; ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെ വിദ്യാർത്ഥിനിക്ക് പരിക്ക്
National
• 2 days ago
പട നയിച്ച് പടിദാർ; ചെന്നൈക്കെതിരെ ആർസിബി ക്യാപ്റ്റന് ചരിത്ര റെക്കോർഡ്
Cricket
• 2 days ago
കേരളത്തിനായി അനുവദിച്ച എയിംസ് കോഴിക്കോട് സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Kerala
• 2 days ago
യുഎഇയിലെ പുതിയ ട്രാഫിക് നിയമം നാളെ മുതൽ പ്രാബല്യത്തിൽ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് പിഴകളും നിയമങ്ങളും
uae
• 2 days ago
പെരുന്നാളിന് ലീവില്ല; അവധികള് റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവ്
National
• 2 days ago
ഇന്ന് രാത്രി നാട്ടിൽ പോകാനിരിക്കെ കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
Saudi-arabia
• 2 days ago
മ്യാന്മര് ഭൂകമ്പത്തില് മരണം നൂറ് കടന്നു; നിരവധി പേരെ കാണാതായി; രാജ്യത്ത് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
International
• 2 days ago
ആശാവർക്കർമാരുടെ ഓണറേറിയം: സംസ്ഥാനങ്ങൾക്ക് പ്രത്യേക ഫണ്ട് നൽകില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
National
• 2 days ago
നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കലാപം; കാഠ്മണ്ഡുവിൽ 2 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരുക്ക്; കർഫ്യൂ പ്രഖ്യാപിച്ചു
latest
• 2 days ago
ഏക്നാഥ് ഷിന്ഡെക്കെതിരായ പരാമര്ശം; കുനാല് കമ്രക്ക് മുന്കൂര് ജാമ്യം അനുവദിച്ച് കോടതി
National
• 2 days ago
യാസ് ദ്വീപിലെ തീപിടുത്തം നിയന്ത്രണവിധേയം; സമീപപ്രദേശങ്ങളിൽ ഉയർന്നത് വൻതോതിലുള്ള പുക
uae
• 2 days ago