
യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി; വിവാദത്തില്‍ പുതിയ വഴിത്തിരിവ്

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും കെട്ടുകണക്കിനു പണം കണ്ടെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ്. മാര്‍ച്ച് പതിനാലിനാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ തീപിടിത്തമുണ്ടായതെന്നും പതിനഞ്ചു മിനിറ്റിനകം തീയണച്ചെന്നും ഗാര്‍ഗ് പറഞ്ഞു.
വീട്ടുപകരണങ്ങള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായതെന്നും ഇവിടെ നിന്നും പണം കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കൂ എന്ന് ഹൈക്കോടതി അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് അഗ്നിശമനാസേനയിലെ അംഗങ്ങള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. വര്‍മയുടെ വീട്ടില്‍ നിന്നും ഏകദേശം പതിനഞ്ചു കോടി രൂപ കണ്ടെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
ആരാണ് യശ്വന്ത് വര്‍മ?
2014 ഒക്ടോബറിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ ആദ്യമായി അലഹാബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. രണ്ട് വര്‍ഷത്തിന് ശേഷം 2016 ഫെബ്രുവരിയില്‍ അദ്ദേഹം ഹൈക്കോടതിയിലെ സ്ഥിരം അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
ഡല്‍ഹി ഹൈക്കോടതി വെബ്സൈറ്റ് പ്രകാരം, 1969 ജനുവരി 6 ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ ഹന്സ്രാജ് കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ ശേഷം മധ്യപ്രദേശിലെ രേവ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം എല്‍എല്‍ബി നേടിയത്. 1992 ഓഗസ്റ്റ് 8 ന് യശ്വന്ത് വര്‍മ അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.
2006 മുതല്‍ അവിടത്തെ ബെഞ്ചില്‍ നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹാബാദ് ഹൈക്കോടതിയില്‍ പ്രത്യേക അഭിഭാഷകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. 1992 ഓഗസ്റ്റ് 8 ന് ജസ്റ്റിസ് വര്‍മ്മ അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.
2006 മുതല്‍ അവിടത്തെ ബെഞ്ചിലേക്ക് നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക അഭിഭാഷകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു.
നിലവിലെ സംഭവ വികാസങ്ങളോട് ജസ്റ്റിസ് യശ്വന്ത് വര്‍മ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Fire Force Chief Denies Finding Money in Yashwant Verma's House; New Twist Emerges in Ongoing Controversy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്കൂള്‍ അധ്യാപകരെ പുറത്താക്കാന്‍ ഉത്തരവ്; നിയമനം നടത്തിയ മാനേജര്‍മാരെ അയോഗ്യരാക്കും
Kerala
• 17 hours ago
കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം; നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ മൂന്നുവയസുള്ള കുഞ്ഞ് വീണു മരിച്ച സംഭവത്തില്‍ സിയാലിനെ സംരക്ഷിച്ച് പൊലിസ്
Kerala
• 18 hours ago
75,000 രൂപയുണ്ടെങ്കില്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ആഡംബര വീട്ടില്‍ നിങ്ങള്‍ക്കും താമസിക്കാം
Kerala
• 18 hours ago
ശാസ്ത്ര കുതുകികളെ ആകര്‍ഷിപ്പിച്ച് കോട്ടണ്‍ഹില്‍ സ്കൂളിലെ നാഫോ ഗ്ലോബലിന്റെ ആസ്ട്രോണമി ലാബ്
latest
• 18 hours ago
'മമ്മൂക്ക ദി ഗ്രേറ്റ്': ലഹരിക്കെതിരേ ജയിലില്‍നിന്നൊരു നോവലുമായി മയക്കുമരുന്ന് കേസില്‍ ശിക്ഷയനുഭവിക്കുന്ന അബ്ദുല്‍ റഹീം
Kerala
• 19 hours ago
ബാഹ്യസവിഷേത, അറു ക്ലാസുകള്‍, സൈക്ലിളില്‍ തുടങ്ങിയ നിരവധി തെറ്റുകളുമായി പൊതുപരീക്ഷ ചോദ്യപേപ്പര്‍; ബയോളജി ചോദ്യപേപ്പറില്‍ മാത്രം 14 തെറ്റുകള്‍
Kerala
• 19 hours ago
താമരശേരിയിലെ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് സ്കാനിങ്ങില്‍ കണ്ടെത്തി
Kerala
• 20 hours ago
80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത
Kerala
• 20 hours ago
ഗള്‍ഫില്‍ ഇവന്റ് മേഖലയിലെ വിദഗ്ധന്‍ ഹരി നായര്‍ അന്തരിച്ചു
obituary
• 20 hours ago
'മുസ്ലിംകള് ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം ചേര്‍ന്നതാണ് ഖജനാവ്, അതിലെ പങ്കിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്'; കര്‍ണാടക നിയമസഭയില്‍ ബിജെപിക്കാര്‍ക്ക് ക്ലാസെടുത്ത് റിസ്വാന് അര്‍ഷദ്
latest
• 21 hours ago
മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരേ പോരിനുറച്ച് പ്രതിപക്ഷ നേതൃയോഗം ഇന്ന് ചെന്നൈയില്‍, പിണറായിയും രേവന്ത് റെഡ്ഡിയും ഡി.കെയും അടക്കം എത്തി
National
• 21 hours ago
ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്
latest
• 21 hours ago
ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
Kerala
• a day ago
പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം
National
• a day ago
ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെര്‍ഫോമന്‍സ് ബോണസായി വമ്പന്‍ തുക പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍
uae
• a day ago
താമരശ്ശേരിയിലെ പ്രധാന രാസലഹരി വില്പ്പനക്കാരന് പൊലിസ് പിടിയില്‍; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്
Kerala
• a day ago
ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
National
• a day ago
താമരശ്ശേരിയില്‍ പൊലിസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം
Kerala
• a day ago
രണ്ടരവര്‍ഷത്തിനിടെ മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി പൊടിച്ചത് 258 കോടി; അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ മാത്രം ചെലവ് 22 കോടി
National
• a day ago
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
ജെഎസ്ഡബ്ല്യ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് റൂഫിംഗ് ഷീറ്റ് വിൽപ്പന; രണ്ട് പേർ പിടിയിൽ
Kerala
• a day ago