HOME
DETAILS

താമരശ്ശേരിയിലെ പ്രധാന രാസലഹരി വില്‍പ്പനക്കാരന്‍ പൊലിസ് പിടിയില്‍; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്

  
March 21 2025 | 15:03 PM

Police Arrest Major Drug Dealer in Thamarassery

താമരശ്ശേരി: 58 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയില്‍ യുവാവ് പിടിയില്‍. അമ്പായത്തോട് സ്വദേശി മിര്‍ഷാദ് എന്ന മസ്താനെയാണ് പൊലിസ് പിടിയിലായത്. ഇയാള്‍ താമരശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും രാസലഹരി വില്‍പ്പനക്കാരില്‍ പ്രധാനിയാണെന്ന് പൊലിസ് പറഞ്ഞു. കോവൂര്‍ ഇരിങ്ങാടന്‍പള്ളിക്കു സമീപം നടത്തിയ പൊലിസ് പരിശോധനയിലാണ് യുവാവ് പിടിയിലായത്. 

പൊലിസില്‍ നിന്നും രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിര്‍ഷാദ്. ലഹരിക്കടിമപ്പെട്ട് ഭാര്യയെ കൊന്ന യാസിറുമായും ഉമ്മയെ കൊന്ന ആഷിഖുമായും പ്രതിക്കു ബന്ധമുണ്ടെന്നാണ് പൊലിസ് ഭാഷ്യം. 

കിലോക്കണക്കിനു  ലഹരിയെത്തിച്ച് താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യുന്ന വ്യക്തിയാണ് ഇയാള്‍ എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി സംബന്ധിച്ച കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വന്‍പരിശോധനയാണ് നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം; നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ മൂന്നുവയസുള്ള കുഞ്ഞ് വീണു മരിച്ച സംഭവത്തില്‍ സിയാലിനെ സംരക്ഷിച്ച് പൊലിസ്

Kerala
  •  16 hours ago
No Image

75,000 രൂപയുണ്ടെങ്കില്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ആഡംബര വീട്ടില്‍ നിങ്ങള്‍ക്കും താമസിക്കാം

Kerala
  •  17 hours ago
No Image

ശാസ്ത്ര കുതുകികളെ ആകര്‍ഷിപ്പിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ നാഫോ ഗ്ലോബലിന്റെ ആസ്‌ട്രോണമി ലാബ്

latest
  •  17 hours ago
No Image

'മമ്മൂക്ക ദി ഗ്രേറ്റ്': ലഹരിക്കെതിരേ ജയിലില്‍നിന്നൊരു നോവലുമായി മയക്കുമരുന്ന് കേസില്‍ ശിക്ഷയനുഭവിക്കുന്ന അബ്ദുല്‍ റഹീം

Kerala
  •  17 hours ago
No Image

ബാഹ്യസവിഷേത, അറു ക്ലാസുകള്‍, സൈക്ലിളില്‍ തുടങ്ങിയ നിരവധി തെറ്റുകളുമായി    പൊതുപരീക്ഷ ചോദ്യപേപ്പര്‍;  ബയോളജി ചോദ്യപേപ്പറില്‍ മാത്രം 14 തെറ്റുകള്‍ 

Kerala
  •  18 hours ago
No Image

താമരശേരിയിലെ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി

Kerala
  •  18 hours ago
No Image

80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത

Kerala
  •  19 hours ago
No Image

ഗള്‍ഫില്‍ ഇവന്റ് മേഖലയിലെ വിദഗ്ധന്‍ ഹരി നായര്‍ അന്തരിച്ചു

obituary
  •  19 hours ago
No Image

'മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം ചേര്‍ന്നതാണ് ഖജനാവ്, അതിലെ പങ്കിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്'; കര്‍ണാടക നിയമസഭയില്‍ ബിജെപിക്കാര്‍ക്ക് ക്ലാസെടുത്ത് റിസ്‌വാന്‍ അര്‍ഷദ്

latest
  •  19 hours ago
No Image

ഇടിയും മിന്നലും ശക്തമാവും; പ്രത്യേക ജാഗ്രത നിര്‍ദേശം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  19 hours ago