HOME
DETAILS

മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരേ പോരിനുറച്ച് പ്രതിപക്ഷ നേതൃയോഗം ഇന്ന് ചെന്നൈയില്‍, പിണറായിയും രേവന്ത് റെഡ്ഡിയും ഡി.കെയും അടക്കം എത്തി

  
March 22 2025 | 02:03 AM

DMK-led delimitation meeting of CMs in Chennai against bjp

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയത്തിലെ ആശങ്ക പങ്കുവയ്ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിളിച്ച ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെയും 45 രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയതലത്തിലെ കൂടിച്ചേരലായി ചെന്നൈ യോഗം മാറിയേക്കും. ഇന്നു രാവിലെ പത്തിന് ചെന്നൈയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം.

മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കേരളം, കര്‍ണാടക, തെലങ്കാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഒഡിഷ മുഖ്യമന്ത്രിമാര്‍ക്ക് സ്റ്റാലിന്‍ കത്തയക്കുകയും ഫോണിലൂടെ ക്ഷണിക്കുകയും ചെയ്തതിനു പിന്നാലെ ഒരു മന്ത്രിയും ഒരു എം.പിയും ഉള്‍പ്പെടുന്ന സംഘത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും അയക്കുകയും ചെയ്തിരുന്നു.

ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം തമിഴ്‌നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭാ പ്രാതിനിധ്യത്തില്‍ കുറവുണ്ടാക്കുമെന്നാണ് സ്റ്റാലിന്‍ ഉന്നയിക്കുന്നത്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നതിനു പിന്നാലെയാണ് മണ്ഡല പുനര്‍നിര്‍ണയത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തിക്കൊണ്ടുള്ള നീക്കത്തിന് സ്റ്റാലിന്‍ തയാറെടുത്തത്.

അതേസമയം, മണ്ഡലപുനര്‍നിര്‍ണയ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു ചേര്‍ത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിലപാടിനെതിരെ ആര്‍.എസ്.എസ് രംഗത്തുവന്നു. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പേരില്‍ തെക്ക്‌വടക്ക് കേന്ദ്രീകരിക്കുന്ന ചര്‍ച്ചകള്‍ ഗുണം ചെയ്യില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ആര്‍ മുകുന്ദ പറഞ്ഞു. ബംഗളൂരുവില്‍ നടക്കുന്ന ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ ഭാഗമായി നടത്തിയ മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയില്ലെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിട്ടും ചിലര്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടാകുമെന്ന തരത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. ഇത്തരം നിലപാടുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പേര് പറയാതെ മുകുന്ദ വ്യക്തമാക്കി. ഭാഷാ വിവാദത്തില്‍ പ്രതികരിക്കവെ, ആര്‍.എസ്.എസ് മാതൃഭാഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന നിലപാടാണ് എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതെന്ന് മുകുന്ദ പറഞ്ഞു. മണിപ്പൂരിലെ സ്ഥിതിഗതികളില്‍ ആര്‍.എസ്.എസിന് ആശങ്കയുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രത്യാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  8 hours ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  8 hours ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  9 hours ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  10 hours ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  10 hours ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  10 hours ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  11 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  11 hours ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  11 hours ago
No Image

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

Kerala
  •  12 hours ago