HOME
DETAILS

ശാസ്ത്ര കുതുകികളെ ആകര്‍ഷിപ്പിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ നാഫോ ഗ്ലോബലിന്റെ ആസ്‌ട്രോണമി ലാബ്

  
March 22 2025 | 04:03 AM

NAFO Global astronomy lab at Cottonhill School attracts science enthusiasts

കുവൈത്ത് സിറ്റി: ബഹിരാകാശ പര്യവേക്ഷണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സുഗമമാക്കുക, സംവേദനാന്മകമായ പഠനാനുഭവങ്ങളിലൂടെ ജ്യോതി ശാസ്ത്രത്തിലും ഗ്രഹ ശാസ്ത്രത്തിലും കുട്ടികള്‍ക്ക് താല്‍പ്പര്യം വളര്‍ത്തുക എന്നീ ലക്ഷ്യവുമായി നാഫോ ഗ്ലോബലിന്റെ അസ്‌ട്രോണമി ലാബ് തിരുവനന്തപുരത്തെ ഗവ. ഹയര്‍സെക്കന്‍ഡറി ഗേള്‍സ് സ്‌കൂള്‍ കോട്ടണ്‍ ഹില്ലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പുരാതന ജ്യോതി ശാസ്ത്ര സാങ്കേതിക വിദ്യകള്‍, രാശി ചിഹ്നങ്ങള്‍ എന്നിവ വിശദീകരിക്കുന്ന എല്‍ഇഡി ചുമരുകള്‍, ചന്ദ്രന്റെയും ചൊവ്വയുടെയും സവിശേഷതകള്‍ മനസിലാക്കാന്‍ ത്രീഡി മാതൃകകള്‍ കൃത്രിമ ഉപകരണങ്ങള്‍, റോവറുകള്‍, പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകള്‍, ചന്ദ്രയാന്‍ തുടങ്ങിയവയുടെ മാതൃകകള്‍, നക്ഷത്രങ്ങളെയും  മറ്റു ഗ്രഹങ്ങളെയും നിരീക്ഷിക്കാന്‍ ടെലെസ്‌കോപ്പ്, സൗരയൂധം, ചന്ദ്രഗ്രഹണം, സൂര്യ ഗ്രഹണം എന്നിവയുടെ ത്രിമാന ദൃശ്യവിഷ്‌ക്കാരം, നിരവധി പരീക്ഷണോപകരണങ്ങള്‍ എന്നിവയും ലാബില്‍ ഒരുക്കിയിട്ടുണ്ട്. 
ശാസ്ത്ര പഠനം എളുപ്പമാക്കുന്നതിനുള്ള പ്രൊജക്ടര്‍, കമ്പ്യൂട്ടര്‍, സ്പീക്കര്‍ സിസ്റ്റം എന്നിവയടക്കം നിരവധി പഠനോപകരണങ്ങളും ലാബില്‍ സജ്ജമാണ്. സന്നദ്ധ സംഘടനയായ നാഫോ ഗ്ലോബലിന്റെ ധനസഹായത്തോടെയാണ് ലാബ് ഒരുക്കിയത്.

നാഫോ കുവൈത്ത് ഉപദേശക സമിതി അധ്യക്ഷന്‍ വിആര്‍ വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഫോ ഇന്ത്യ സെക്രട്ടറി മുരളി എസ് നായര്‍ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി വി.എസ്.എസ്.സി ഡയറക്ടര്‍ ഡേ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നിലവിളക്ക് കൊളുത്തി ലാബിന്റെ ഉദ്ഘാടനം ചെയ്തു. തിരുവിതാംക്കൂര്‍ രാജകുടുംബാംഗവും നാഫോ ഗ്ലോബലിന്റെ ഡോക്ടറിന്‍ മെന്ററും ആയ ആദിത്യ വര്‍മ്മ തമ്പുരാന്‍ ലാബിന്റെ താക്കോല്‍ ദാനകര്‍മ്മം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ഗ്രീഷ്മക്ക് നല്‍കി നിര്‍വഹിച്ചു. ചന്ദ്രയാന്‍ പദ്ധതിയുടെ പ്രധാന പങ്കാളിയായിരുന്ന വി.എസ്.എസ്.സി മുന്‍ ശാസ്ത്രജ്ഞ ജയാ ജി നായര്‍, ഐ.ഐ.എസ്.ടിയിലെ പ്രൊഫസ്സര്‍ ഡോ. ആനന്ദ നാരായണന്‍, വി.എസ്.എസ്.സിയുടെ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ കിരണ്‍ മോഹന്‍, പ്രൊജക്റ്റ് കണ്‍സല്‍ട്ടന്റ് രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സാങ്കേതിക പ്രഭാഷണം നടത്തി. 

നാഫോ കുവൈത്ത് ജനറല്‍ സെക്രട്ടറി നവീന്‍ സിപി, വൈസ് പ്രസിഡന്റ് അനീഷ് നായര്‍, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ ബി കുറുപ്പ്, സാമൂഹിക ക്ഷേമ കണ്‍വീനര്‍ മഹേഷ് ഭാസ്‌ക്കര്‍ എന്നിവര്‍ അതിഥികളെ പരിചയപ്പെടുത്തി. ചടങ്ങില്‍ നാഫോ ഇന്ത്യ വൈസ് പ്രസിഡന്റ് പി ബാലസുന്ദരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി സി കൃഷ്ണ കുമാര്‍, ഹെഡ്മിസ്‌ട്രെസ് ജി ഗീത, എസ് അനിത, പിടിഎ പ്രസിഡന്റ് ഡോ. അരുണ്‍ മോഹന്‍, എസ്എംസി ചെയര്‍മാന്‍ എംഎസ് ബ്രിജിത്താല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രൊജക്റ്റ് കണ്‍വീനര്‍ പിഎസ് കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.
ലാബ് സന്ദര്‍ശനത്തില്‍ വി.എസ്.എസ്.സി ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായരും മറ്റു പ്രമുഖ ശാസ്ത്രജ്ഞരും കുട്ടികളുമായി സംവദിച്ചു.

തിരുവിതാംക്കൂര്‍ രാജകുടുംബാംഗവും നാഫോ ഗ്ലോബലിന്റെ ഡോക്ടറിന്‍ മെന്ററുമായ ആദിത്യ വര്‍മ്മ തമ്പുരാന്‍ ലാബിന്റെ താക്കോല്‍ ദാനകര്‍മ്മം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ഗ്രീഷ്മക്ക് നല്‍കി നിര്‍വഹിക്കുന്നു


NAFO Global astronomy lab at Cottonhill School attracts science enthusiasts



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ

Kerala
  •  a day ago
No Image

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കണ്ടെന്റ് ക്രിയേറ്റേഴ്സിന് തൊഴിൽ അവസരം; എല്ലാ ജില്ലകളിലും താത്കാലിക നിയമനം

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-22-03-2025

PSC/UPSC
  •  a day ago
No Image

ലഹരിക്കെതിരെ ജാഗ്രതയുടെ ഒരു മാസം; ഓപ്പറേഷന്‍ ഡി-ഹണ്ട് ശക്തമാകുന്നു

Kerala
  •  a day ago
No Image

ചാമ്പ്യന്മാരെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  a day ago
No Image

സംസ്ഥാനത്ത് വേനൽമഴക്കൊപ്പം ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം

Kerala
  •  a day ago
No Image

ചോരാത്ത ഈ കൈകൾ ഇനി ധോണിയുടെ റെക്കോർഡിനൊപ്പം; വരവറിയിച്ച് ബാംഗ്ലൂർ താരം

Cricket
  •  a day ago
No Image

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

Saudi-arabia
  •  a day ago
No Image

പതിനാറുകാരനുമായി ബന്ധം; വിവാദങ്ങൾ ഉയർന്നതോടെ ഐസ്‌ലൻഡ് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

International
  •  a day ago
No Image

കേരളത്തിൽ വ്യാപക വേനൽമഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  a day ago