HOME
DETAILS

'അദാനിക്കെന്താ തെരുവിലെ കടയില്‍ കാര്യം', കാര്യമുണ്ട് എന്താണെന്നല്ലേ?

  
March 20 2025 | 12:03 PM

Mans Video Goes Viral for  Resemblance to Business Tycoon Adani

മുംബൈ: മുംബൈയിലെ അന്ധേരി റെയില്‍വേ സ്റ്റേഷന് സമീപം ഒരു ചായ വില്‍പ്പനക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ എക്‌സില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ നിന്നുള്ള ഇന്ത്യന്‍ വ്യവയായി ഗൗതം അദാനിയുമായുള്ള സാമ്യം കാരണമായാണ് ഇയാളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
 മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയില്‍, വീഡിയോ പകര്‍ത്തുന്ന വ്യക്തി ഒരു ഫോണില്‍ അദാനിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതും അതിനു തൊട്ടുമുമ്പില്‍ ചായക്കടക്കാരന്‍ നില്‍ക്കുന്നതുമാണുള്ളത്

'ഗൗതം അദാനിയുടെ സഹോദരന്‍ അന്ധേരി റെയില്‍വേ സ്റ്റേഷന് സമീപം ചാറ്റ് വില്‍ക്കുന്നു. അദാനി ഒരു കോടീശ്വരനാണ്. എന്നിട്ടും അദ്ദേഹത്തിന് സഹോദരനില്‍ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ദുഃഖകരം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

നിരവധി ഉപയോക്താക്കളാണ് വീഡിയോയുടെ കമന്റ് ബോക്‌സില്‍ ചിരിക്കുന്ന ഇമോജികളുമായി എത്തിയത്. അദാനിയുമായുള്ള ഇയാളുടെ സാമ്യവും അടിക്കുറിപ്പും കണ്ട് അവര്‍ രസിച്ചെന്ന് വ്യക്തം. തമാശക്ക് ഷെയര്‍ ചെയ്ത വീഡിയോയുടെ ആധികാരികത ഉറപ്പാകകാനും ചിലര്‍ തുനിഞ്ഞു. എഐയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ട് ചെക്കിംഗ് ടൂളായ ഗ്രോക്കില്‍ തിരിഞ്ഞപ്പോള്‍, ഈ ചായക്കടക്കാരന് ഗൗതം അദാനിയുമായി ബന്ധമില്ലെന്ന് കണ്ടെത്തി. 

ഊര്‍ജ്ജം, ലോജിസ്റ്റിക്‌സ്, അഗ്രോബിസിനസ്, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കൂട്ടായ്മയായ അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഗൗതം അദാനി.

ടെക് മുതലാളി ഇലോണ്‍ മസ്‌കിനോട് സാമ്യമുള്ള ഒരു പാകിസ്താന്‍ പൗരന്‍ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം ആസ്വദിക്കുന്ന വീഡിയോ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു.

മസ്‌കിനോടുള്ള അസാധാരണമായ സാമ്യം കൊണ്ടാണ് പാകിസ്താന്‍കാരനായ ഇയാള്‍ ഇന്റര്‍നെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അതേസമയം ഇയാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇയാളുടെ ഒരു സുഹൃത്ത് പാഷ്‌തോയില്‍ 'ഇലോണ്‍ മസ്‌ക്' എന്ന് തമാശയായി പറയുന്നതു കേള്‍ക്കാം. 

Man’s Video Goes Viral for Uncanny Resemblance to Business Tycoon Adani



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അരുംകൊല; കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, ഓച്ചിറയില്‍ യുവാവിനെ വെട്ടി പരുക്കേല്‍പിച്ചു

Kerala
  •  a day ago
No Image

കറുപ്പിനേഴഴക് കവിതയിൽ മാത്രം; നിറത്തിന്റെ പേരിലുള്ള അപമാനം തുടർകഥയാകുമ്പോൾ

Kerala
  •  a day ago
No Image

എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകന് നേരെ ആക്രമണം; ഏഴ് പേർക്കെതിരേ കേസ്

crime
  •  a day ago
No Image

അവധികാലത്ത് റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവർമാരെ പൊക്കാൻ എം.വി.ഡി; രക്ഷിതാക്കള്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും

Kerala
  •  a day ago
No Image

പുതുപ്പാടി വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

തെക്കൻ കൊറിയയിൽ കാട്ടുതീ പടരുന്നു; 24 മരണം, 1300 വർഷം പഴക്കമുള്ള ബുദ്ധക്ഷേത്രം കത്തി നശിച്ചു

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-26-03-2025

PSC/UPSC
  •  a day ago
No Image

ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ മോഷണ കേസ് പ്രതി തെളിവെടുപ്പിനിടെ വെടിയേറ്റ് മരിച്ചു

National
  •  a day ago
No Image

പുതുച്ചേരിയിൽ ആശ വർക്കർമാരുടെ ഓണറേറിയത്തിൽ വൻ വർധന; ഓണറേറിയം 18,000 ആയി ഉയർത്തി

National
  •  a day ago
No Image

ജ്യൂസ് കടയുടമയ്ക്ക് 7.79 കോടിയുടെ നോട്ടീസ്; ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ ദുരൂഹ ഇടപാടുകൾ

Kerala
  •  a day ago