
വിമാനത്തിലെ ടോയ്ലറ്റിൽ ഒളിക്യാമറ; മുൻ ഫ്ലൈറ്റ് അറ്റൻഡൻറിന്റെ കുറ്റസമ്മതം

അമേരിക്കൻ എയർലൈൻസിലെ മുൻ ഫ്ലൈറ്റ് അറ്റൻഡൻറായ 37-കാരൻ എസ്റ്റസ് കാർട്ടർ തോംസൺ III വിമാനത്തിലെ ബാത്ത്റൂമുകളിൽ രഹസ്യമായി ക്യാമറ ഒളിപ്പിച്ച് കൗമാരക്കാരിയായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായി കുറ്റസമ്മതം നടത്തി.
2023 സെപ്റ്റംബർ 2-ന് ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്ത 14-കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് അന്വേഷണവും അറസ്റ്റും നടന്നത്. ടോയ്ലറ്റിൽ "സീറ്റ് മോശമാണ്" എന്ന മുന്നറിയിപ്പ് ബോർഡ് കണ്ട പെൺകുട്ടി അതിനു പിന്നിൽ നിന്ന് മങ്ങിയ വെളിച്ചം കാണുകയായിരുന്നു. സംശയം തോന്നിയ കുട്ടി ഉടൻ തന്നെ മറ്റ് ക്രൂ അംഗങ്ങളെ വിവരമറിയിക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ ടോയ്ലറ്റ് സീറ്റിനു പിന്നിൽ ഒളിപ്പിച്ച ഐഫോൺ കണ്ടെത്തുകയും ചെയ്തു.
പോലീസ് അന്വേഷണം തുടരുന്നതിനിടെ, ഈ കുറ്റകൃത്യം എസ്റ്റസ് കാർട്ടർ തോംസൺ III നടത്തിയതാണെന്ന് സ്ഥിരീകരിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, നോർത്ത് കരോലിനയിലെ ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ, ഐക്ലൗഡ് അക്കൗണ്ടിൽ നിന്നു നിരവധി അനധികൃത ദൃശ്യങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
എഐ ഉപയോഗിച്ച് ദൃശ്യങ്ങൾ സൃഷ്ടിച്ചിരുന്നതായി കണ്ടെത്തി
ഇയാൾ വിമാനത്തിലെ ടോയ്ലറ്റ് ഉപയോഗിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് അവരെ രഹസ്യമായി ചിത്രീകരിച്ചിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ, ഇയാളുടെ ഐക്ലൗഡിൽ 7, 9, 11, 14 വയസുള്ള പെൺകുട്ടികളുടെ ദൃശ്യങ്ങളും കണ്ടെടുത്തതായും, എഐ ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പൊലീസ് കണ്ടെത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
വിചാരണക്കിടെ 14-കാരിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതടക്കമുള്ള കുറ്റങ്ങൾ ഇയാൾ കുറ്റസമ്മതം നടത്തി. ഈ കേസിൽ കുട്ടികളെ ദുരുപയോഗം ചെയ്തതിന് 15 മുതൽ 20 വർഷം വരെയും, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചതിന് 20 വർഷം തടവും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം 17-ന് ശിക്ഷ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തെ തുടർന്ന് അമേരിക്കൻ എയർലൈൻസ് ഇയാളെ ഔദ്യോഗികമായി പുറത്താക്കിയതായി സ്ഥിരീകരിച്ചു.
A former American Airlines flight attendant admitted to secretly recording minors in an airplane toilet using a hidden iPhone. Investigation reveals AI-generated content and illegal footage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 9 hours ago
വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമാകുന്നു,സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 10 hours ago
പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര്‍ കസ്റ്റഡിയില്‍
Kerala
• 11 hours ago
ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്
National
• 12 hours ago
ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്
Kuwait
• 12 hours ago
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala
• 12 hours ago
റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ
Saudi-arabia
• 13 hours ago
കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം
Kerala
• 13 hours ago
'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം' ഇസ്റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത്
International
• 13 hours ago
വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും
Saudi-arabia
• 14 hours ago
കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
Kerala
• 15 hours ago
മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും
uae
• 15 hours ago
താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത
Weather
• 16 hours ago
വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്സൈസ് ലഹരി പിടിക്കും?
Kerala
• 16 hours ago
വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ
uae
• 17 hours ago
ആശയറ്റ ഒരു മാസം; സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ, 17ന് സെക്രട്ടേറിയറ്റ് ഉപരോധം, 13ന് ആറ്റുകാൽ പൊങ്കാലയിടും
Kerala
• 17 hours ago
ഫ്രീസോണുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് കരാറുകളില്‍ ഒപ്പുവച്ച് ദുബൈ ആര്‍ടിഎ
uae
• 17 hours ago
ചുവപ്പണിഞ്ഞൊരുങ്ങും പൊന്നമ്പിളി; ഈ മാസം 14ാം രാവിന് അഴകേറും
Science
• 17 hours ago
ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ
Cricket
• 16 hours ago
രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
Kerala
• 16 hours ago
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്
Kerala
• 16 hours ago