
ഓപ്പറേഷൻ പി ഹണ്ട്: അറസ്റ്റിലായത് 351 പേർ, സൈബറിടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ല

കണ്ണൂർ: സൈബറിടങ്ങളിൽ സ്ത്രീകളും കുട്ടികളും ഇരകളാക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നു. ഓൺലൈൻ വഴി കുട്ടികൾക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പൊലിസ് കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ(സി.സി.എസ്.ഇ) അഞ്ചുവർഷത്തിനിടയിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത് 351 പേർ.
പി. ഹണ്ട് എന്ന പേരിൽ 6,426 പരിശോധനകളാണ് നടത്തിയത്. ഇതിലൂടെ കുട്ടികളുടെ ഫോട്ടോകളും വിഡിയോകളും അപ് ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത 3,444 ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്ത് നശിപ്പിച്ചു. 2020 ജനുവരി മുതൽ 2025 ജനുവരി വരെയുള്ള കണക്കാണിത്. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിരവധി സംഘങ്ങളെ അന്വേഷണസംഘം കണ്ടെത്തി. വാട്സ്ആപ്പ്, ടെലഗ്രാം എന്നിവയിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് കുട്ടികളുടെ നഗ്ന വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത്.
അതീവ രഹസ്യമായാണ് ഈ അശ്ലീല വിഡിയോ റാക്കറ്റുകളുടെ പ്രവർത്തനം. വിശ്വസ്തരെന്ന് കരുതപ്പെടുന്നവരാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരിൽ ഏറെയും. പ്രലോഭനത്തിലൂടെയോ തട്ടിക്കൊണ്ടുപോയോ ആണ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നതും രംഗങ്ങൾ പകർത്തുന്നതും. പിടിയിലാകുന്നവരിൽ സമൂഹത്തിൽ മാന്യന്മാരായി അറിയപ്പെടുന്നവരുമുള്ളതായി റെയ്ഡിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ പറയുന്നു.
കുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരുമുണ്ട്. കഴിഞ്ഞ നവംബറിൽ കണ്ണൂർ ചെറുപുഴയിൽ മൂന്ന് യുവാക്കൾ പ്രദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ച സംഭവമുണ്ടായിരുന്നു. എ.ഐ സംവിധാനത്തിന്റെ സാധ്യതകളും ദുരുപയോഗം ചെയ്യുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ചൈൽഡ് പോണോഗ്രഫി കാണുന്നതും കുറ്റകരം
ചൈൽഡ് പോണോഗ്രഫി കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏതെങ്കിലും ഗ്രൂപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർഡോം അല്ലെങ്കിൽ സൈബർ സെല്ലുകളെ അറിയിക്കാനാണ് പൊലിസിന്റെ നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത
Weather
• 2 days ago
വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്സൈസ് ലഹരി പിടിക്കും?
Kerala
• 2 days ago
ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ
Cricket
• 2 days ago
രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
Kerala
• 2 days ago
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്
Kerala
• 2 days ago
'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം
Cricket
• 2 days ago
വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ
uae
• 2 days ago
ആശയറ്റ ഒരു മാസം; സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ, 17ന് സെക്രട്ടേറിയറ്റ് ഉപരോധം, 13ന് ആറ്റുകാൽ പൊങ്കാലയിടും
Kerala
• 2 days ago
ഫ്രീസോണുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് കരാറുകളില് ഒപ്പുവച്ച് ദുബൈ ആര്ടിഎ
uae
• 2 days ago
ചുവപ്പണിഞ്ഞൊരുങ്ങും പൊന്നമ്പിളി; ഈ മാസം 14ാം രാവിന് അഴകേറും
Science
• 2 days ago
കറൻ്റ് അഫയേഴ്സ്-10-03-2025
PSC/UPSC
• 3 days ago
ആശ്വാസമേകാൻ മഴയെത്തും; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത
Kerala
• 3 days ago
യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്കി ജിദ്ദയിൽ
Saudi-arabia
• 3 days ago
നാല് വർഷത്തിനിടെ കേരളത്തിൽ 1081 ചെറുകിട വ്യവസായങ്ങൾ പൂട്ടി; രാജ്യസഭയിൽ കേന്ദ്രത്തിന്റെ മറുപടി
Kerala
• 3 days ago
ഫുഡ് വൗച്ചറുകൾ, വണ്ടർ പാസുകൾ, എൻട്രി ടിക്കറ്റുകൾ തുടങ്ങി ആകർഷക സമ്മാനങ്ങൾ; റമദാൻ സ്റ്റെപ്പ് ചലഞ്ചുമായി ദുബൈ ഗ്ലോബൽ വില്ലേജ്; ഈ അവസരം മാർച്ച് 30 വരെ
uae
• 3 days ago
വ്യാജ വാർത്തയിൽ തുടങ്ങിയ ഭീതി യാഥാർത്ഥ്യമായി മാറി; കരുവാരകുണ്ടിൽ പട്ടാപ്പകൽ കടുവയുടെ സാന്നിധ്യം
Kerala
• 3 days ago
പാകിസ്ഥാനില് കളിച്ചിരുന്നെങ്കില് പോലും ഈ ടീം ചാംപ്യൻസ് ട്രോഫി നേടുമായിരുന്നു; ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും പ്രശംസിച്ച് പാക് ഇതിഹാസം
Cricket
• 3 days ago
വീണ്ടും വിവാദ പ്രസംഗം; പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി
Kerala
• 3 days ago
60 ഗ്രാം ഭാരമുള്ള 1000 ലിമിറ്റഡ് എഡിഷൻ വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 3 days ago
ബ്രിട്ടൻ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടിത്തം, 32 പേർക്ക് പരിക്ക്
International
• 3 days ago
വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ
Kerala
• 3 days ago