
തട്ടിക്കൊണ്ട് പോവുന്നതിനിടെ ലോറി തകരാറിലായി; അച്ഛനെയും മകനെയും രക്ഷിച്ച് പൊലീസ്

സുൽത്താൻ ബത്തേരി: പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച എട്ടംഗ സംഘം പൊലീസിന്റെ സമയോചിത ഇടപെടലിൽ പിടിയിലായി. അച്ഛനും മകനും സുരക്ഷിതരായി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം സ്വദേശികളായ ശ്രീഹരി (25), എം.ആർ. അനൂപ് (31), എൽദോ വിൽസൺ (27), വി.ജെ. വിൻസെന്റ് (54), പി.ജെ. ജോസഫ്, സനൽ സത്യൻ (27), രശ്മി നിവാസ് രാഹുൽ (26), എസ്. ശ്രീക്കുട്ടൻ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഏഴാം തീയതി രാവിലെ അങ്ങാടിപ്പുറം സ്വദേശികളായ അച്ഛനും മകനും ഹൈദരാബാദിലേക്ക് ലോഡുമായി യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ യുവാക്കളുടെ സംഘം ട്രാവലറിൽ പിന്തുടർന്ന് കുപ്പാടി നിരപ്പത്ത് ലോറിയിക്ക് മുന്നിൽ വണ്ടി നിർത്തി അച്ഛനെയും മകനെയും ബലമായി തട്ടിക്കൊണ്ടുപോയി. പിതാവിനെ ട്രാവലറിലേക്ക് മാറ്റിയപ്പോൾ മകനെ ലോറിയിൽ തന്നെയിരുത്തി.
ലോറി ചുരത്തിൽ തകരാറിലായതിനെ തുടർന്ന് സംഘം വെള്ളം കുടിക്കാൻ പോയപ്പോൾ മകൻ സമീപത്തുള്ള കടയിലേക്ക് ഓടി സഹായം അഭ്യർത്ഥിച്ചു. കടയുടമ വിവരം പൊലീസിൽ അറിയിക്കുകയും, താമരശ്ശേരി പൊലീസ് പെട്ടെന്ന് നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന്, താമരശ്ശേരി ടൗണിൽ നിന്ന് ലോറിയുമായി വന്ന നാല് പേരെയും തൃപ്പുണിത്തുറയിൽ നിന്ന് ട്രാവലറിലുണ്ടായിരുന്ന ബാക്കി ആളുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തട്ടിക്കൊണ്ടുപോകലിന്റെ കാരണം
പിതാവും ലോറിയുടെ ഷെയർ ഉടമയും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. എല്ലാവരെയും റിമാൻഡ് ചെയ്തു.
A kidnapping attempt was thwarted when a lorry carrying a father and son broke down, allowing the son to seek help. An eight-member gang had abducted them over a financial dispute.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു
International
• 13 hours ago
തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ
Kerala
• 13 hours ago
കറന്റ് അഫയേഴ്സ്-11-03-2025
PSC/UPSC
• 14 hours ago
സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും
Kerala
• 14 hours ago
മണിപ്പൂരില് ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര് മരിച്ചു, 13 പേര്ക്ക് പരുക്ക്
National
• 14 hours ago
അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്
oman
• 14 hours ago
'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്
Kerala
• 14 hours ago
വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം
Kerala
• 15 hours ago
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ
Kerala
• 16 hours ago
ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പെയ്നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം
uae
• 16 hours ago
വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ
Kerala
• 17 hours ago
കുവൈത്തിലെ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾക്ക് വിലക്ക്
Kuwait
• 17 hours ago
എസിക്കൊപ്പം ഫാനും ഉപയോഗിച്ചോളൂ... കാര്യമുണ്ട്
Kerala
• 17 hours ago
"ഗിഫ്റ്റ് ബോക്സ്" തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala
• 18 hours ago
11 പ്രധാന നഗരങ്ങളിലേക്ക് സർവിസ് വർധിപ്പിച്ച് ഖത്തർ എയർവേയ്സ്
qatar
• 19 hours ago
ചുട്ടുപൊള്ളുന്നു: സംസ്ഥാനത്ത് മൂന്നിടത്തായി മൂന്ന് പേര്ക്ക് സൂര്യാതപമേറ്റു
Kerala
• 20 hours ago
മാറനല്ലൂര് ഇരട്ടക്കൊലപാതകം: പ്രതി അരുണ് രാജിന് ജീവപര്യന്തം തടവുശിക്ഷ
Kerala
• 20 hours ago
സഹകരണ ബാങ്കില് നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ ലഭിക്കാത്തതില് മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 21 hours ago
അറിഞ്ഞോ? ആർബിഐ 100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു; കാരണമിതാണ്
National
• 18 hours ago
പാതിവില തട്ടിപ്പ്: കെ.എന് ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 18 hours ago
കണ്ണൂരിൽ ഉത്സവത്തിനിടെ സംഘർഷം: ബിജെപി പ്രവർത്തകന് വെട്ടേറ്റു, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
Kerala
• 18 hours ago