മുരിങ്ങയില ചായ ശീലമാക്കൂ... മുഖം തിളങ്ങും ആസ്തമയ്ക്കാശ്വാസം നല്‍കും ബ്ലഡ്ഷുഗര്‍ നിയന്ത്രിക്കും
മുരിങ്ങയിലയുടെ ഗുണങ്ങളെ പറ്റി നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഊര്‍ജനില വര്‍ധിപ്പിക്കാനും തളര്‍ച്ചയും ക്ഷീണവുമകറ്റാനും സഹായിക്കുന്നു. ഇത് പതിവായി കഴിക്കുന്നതു മൂലം ദഹനപ്രശ്‌നങ്ങളില്ലാതാക്കാനും സാധിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
മുരിങ്ങയില കൊണ്ട് പല വിഭവങ്ങളും വീടുകളില്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍, മുരിങ്ങയില ചായയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, അവശ്യപോഷകങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ മുരിങ്ങയില ചായ മൊത്തത്തിലുള്ള ആരോഗ്യത്തെയാണ് മെച്ചപ്പെടുത്തുന്നത്. ആസ്ത്മയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുരിങ്ങയില ചായ ഗുണം ചെയ്യുന്നതാണ്.
ആസ്ത്മ
മുരിങ്ങയില കൊണ്ട് തയ്യാറാക്കുന്ന ചായയില്‍ ആന്റിഇന്‍ഫ്‌ളമേറ്ററി, ബ്രോങ്കോഡിലേറ്റര്‍ ഗുണങ്ങള്‍ എന്നിവയുണ്ട്. ഇവ ആസ്ത്മ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, മുരിങ്ങയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയുമുണ്ട്. വിറ്റാമിന്‍ സി കൂടുതലായി കഴിക്കുന്നത് ശ്വാസതടസം കുറയ്ക്കാനും ശ്വസനആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പ്രത്യേകിച്ച് ആസ്ത്മ ബാധിച്ച വ്യക്തികളില്‍. അതുകൊണ്ടുതന്നെ മുരിങ്ങയില ചായ പതിവായി കുടിക്കുന്നത് ശ്വസന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് സഹായിക്കുന്നതാണ്.
പൊട്ടാസ്യം, പോളിഫെനോള്‍സ്, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയ മുരിങ്ങയില ചായ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. മുരിങ്ങയില അതിന്റെ ഡൈയൂററ്റിക് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്.
ഹൃദയത്തെ സംരക്ഷിക്കാന്‍ മികച്ച മുരിങ്ങയില മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഇതിനാവശ്യമായ കാല്‍സ്യവും ഫോസ്ഫറസും മുരിങ്ങയിലയിലുണ്ട്. അതുകൊണ്ട് തന്ന സന്ധിവാതം തടയാനും എല്ലുകളെ ശക്തമായി നിര്‍ത്താനും സഹായിക്കുന്നു.
ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യവും രൂപവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇവയിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ബീറ്റാകരോട്ടിന്‍ എന്നിവ നേത്രാരോഗ്യം നിലനിര്‍ത്തുന്നു.
കരള്‍ രോഗങ്ങള്‍ തടയുന്നു. വൃക്കയിലെ കല്ലുകള്‍ തടയുന്നു. അതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും ചായയിട്ടു കുടിച്ചുമൊക്കെ ഇവ കഴിക്കാവുന്നതാണ്.
കണ്ണിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്. മുരിങ്ങയിലയില്‍ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ പ്രായവുമായി ബന്ധപ്പെട്ട മാക്കുലാര്‍ ഡീജനറേഷന്‍ (AMD), തിമിരം എന്നിവയ്‌ക്കെതിരെ സംരക്ഷണം നല്‍കുന്നു.
മുരിങ്ങയില ചായ തയാറാക്കുന്നത് എങ്ങനെ
മുരിങ്ങയില പൊടി ഓണ്‍ലൈനായും സ്‌റ്റോറുകളിലുമൊക്കെ വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ഇല ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാവുന്നതാണ്.
തിളക്കുന്ന വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ ചേര്‍ത്ത് കുറച്ചു നേരം വയ്ക്കുക. അതിനുശേഷം തിളപ്പിച്ച ഈ മുരിങ്ങവെള്ളം അരിപ്പവച്ച് അരിച്ചെടുക്കുക. മുരിങ്ങയില ചായ റെഡി.
രുചിക്കായി തിളച്ചവെള്ളത്തിലേക്ക് ചേര്‍ക്കുമ്പോള്‍ ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും കൂടെ ചേര്‍ക്കുക. അരിച്ചെടുത്ത ശേഷം പുതിന ഇല ചായയിലിടുന്നതും നാരങ്ങാനീര് ചേര്‍ക്കുന്നതുമൊക്കെ രുചി വര്‍ധിപ്പിക്കും. വേണമെങ്കില്‍ പഞ്ചസാരയോ തേനോ ചേര്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."