
രണ്ടര കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സെഷന്‍സ് കോടതി

തൃശൂർ:തെലങ്കാനയിൽ അനധികൃതമായി ലബോറട്ടറി നടത്തി നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ. ഉത്പാദിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിൽ വാണിജ്യതലത്തിൽ ഏജന്റുമാർ മുഖേന വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രതികളിൽ നിന്ന് രണ്ടര കിലോ നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ കർണാടക, തെലങ്കാന സ്വദേശികളായ പ്രതികളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. തെലങ്കാനയിലെ രംഗാറെഡി ജില്ലാ സ്വദേശികളായ ഇശുകപ്പള്ളി വെങ്കട നരസിംഗ രാജു (53), പുതൂർ അർക്കലഗുഡയിൽ മഹേന്ദർ റെഡ്ഡി (37), കർണാടക കുടക് വിരാജ്‌പേട്ട് കൊട്ടങ്കട വീട്ടിൽ സോമയ്യ (49), ബംഗളൂരു ത്യാഗരാജ നഗർ സുജാത ഹോമിൽ താമസിക്കുന്ന രാമറാവു (32) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി.പി. സെയ്തലവി തള്ളിയത്.
തെലങ്കാനയിൽ അനധികൃതമായി ലബോറട്ടറി നടത്തി നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ. ഉത്പാദിപ്പാദനം നടത്തി വിവിധ സംസ്ഥാനങ്ങളിൽ വാണിജ്യതലത്തിൽ ഏജന്റുമാർ മുഖേന വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. 02.07.2024 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പോലീസ് തലോർ റോഡിൽ വാഹന പരിശോധന നടത്തിയതിൽ വാഹനത്തിൽനിന്നും ഗുളിക രൂപത്തിൽ സൂക്ഷിച്ചിരുന്ന 20ഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.
വാഹന ഡ്രൈവറായ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ താമസിക്കുന്ന ഫാസിൽ മുള്ളന്റകത്ത് എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർ അന്വേഷണത്തിൽ വാഹന ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലുവയിലെ അപ്പാർട്ട്‌മെന്റിൽ ഒല്ലൂർ പോലീസ് പരിശോധന നടത്തിയതിൽ രണ്ടര കിലോ വരുന്ന ഗുളിക രൂപത്തിലും പൊടി രൂപത്തിലുമുള്ള എം.ഡി.എം.എ. മയക്കുമരുന്ന് പിടികൂടുകയായിരുന്നു. ഒല്ലൂർ അസിസ്റ്റന്റ് കമ്മിഷണറുടെ നിയന്ത്രണത്തിൽ 15 അംഗ സ്‌പെഷൽ സ്‌ക്വാഡ് രൂപീകരിച്ച് സൈബർ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെ പൊതുഗതാഗത സർവിസുകളുടെയും പാർക്കിങ് കേന്ദ്രങ്ങളുടെയും പുതുക്കിയ സമയക്രമം; സമ്പൂർണ ഗൈഡ്
uae
• 4 days ago
ഇംഗ്ലീഷ് ദിനപത്രം അഭിമുഖം വളച്ചൊടിച്ച് അപമാനിച്ചു; വിശദീകരണവുമായി ശശി തരൂർ
Kerala
• 4 days ago
പിഎസ്‌സി ജോലികൾക്ക് എസ്.പി.സി കേഡറ്റുകൾക്ക് വെയിറ്റേജ്; മന്ത്രിസഭാ തീരുമാനം
Kerala
• 4 days ago
വിദേശ യാത്ര ഇനി പോക്കറ്റ് കാലിയാക്കും; കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വരെ ചെലവ് വർധിക്കും; കാരണമറിയാം
uae
• 4 days ago
റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കും; മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കങ്ങൾ പൂർത്തിയായി
latest
• 4 days ago
നിയമവിരുദ്ധ ധനസമാഹരണം; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയെന്ന് സഊദി ഇസ്‌ലാമിക കാര്യ മന്ത്രി
Saudi-arabia
• 4 days ago
'മര്‍ദ്ദനം, ഷോക്കടിപ്പിക്കല്‍ ..എന്തിനേറെ ശരീരത്തില്‍ ആസിഡ് ഒഴിക്കല്‍....'മോചിതരായ ഫലസ്തീനികള്‍ ഇസ്‌റാഈല്‍ തടവറകളിലെ ഭീകരത പറയുന്നു
International
• 4 days ago
ഇന്നും നാളെയും ചുട്ടുപൊള്ളും ജാഗ്രത...കണ്ണൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ..; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Weather
• 4 days ago
കുവൈത്തില്‍ മാളില്‍ ചേരിതിരിഞ്ഞ് അടിപിടി, പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് പൊലിസ്
Kuwait
• 4 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 4 days ago
റമദാന് മുന്നോടിയായി 1,200 ലധികം തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• 4 days ago
ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സര്‍ക്കാരുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി സഊദി അറേബ്യ
Saudi-arabia
• 4 days ago
വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
National
• 4 days ago
സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു; പവന് ആഭരണം വാങ്ങാന്‍ ഇന്ന് 70,000 താഴെ മതിയാവും
Business
• 4 days ago
ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പുകള്‍ പതിക്കാത്ത മധുര പാനീയങ്ങള്‍ ഒഴികെയുള്ള എക്സൈസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ ഒമാന്‍
oman
• 4 days ago
'മക്കളെവിടെ...'ബോധം വന്നപ്പോൾ ഉമ്മ ഷെമിയുടെ ആദ്യ ചോദ്യം; ഇന്ന് മൊഴിയെടുക്കും
Kerala
• 4 days ago
ജമാഅത്തെ ഇസ്ലാമിയുടെ സംഘടിത സകാത്ത് സമാന്തര സർക്കാർ പോലെയെന്ന് വിമർശനം
Kerala
• 4 days ago
യുകെ വിസ അപേക്ഷകരെ സഹായിക്കുന്നതിനായി എഐ ചാറ്റ്ബോട്ട് വികസിപ്പിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി
uae
• 4 days ago
തണുത്തു വിറച്ച് കുവൈത്ത്; രേഖപ്പെടുത്തിയത് ആറു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനില
Kuwait
• 4 days ago
സന്തോഷം...കണ്ണീര്‍മുത്തങ്ങള്‍...ഗാഢാലിംഗനങ്ങള്‍...അനിശ്ചതത്വത്തിനൊടുവില്‍ അവര്‍ സ്വന്തം മണ്ണില്‍; ഗസ്സയില്‍ ഒരു തടവ് സംഘം കൂടി തിരിച്ചെത്തിയപ്പോള്‍
International
• 4 days ago
റമദാന് മാസത്തോട് അനുബന്ധിച്ച് പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ദുബൈ ആര്‍ടിഎ
latest
• 4 days ago