HOME
DETAILS

ദുബൈയിലെ പൊതുഗതാഗത സർവിസുകളുടെയും പാർക്കിങ് കേന്ദ്രങ്ങളുടെയും പുതുക്കിയ സമയക്രമം; സമ്പൂർണ ​ഗൈഡ്

  
February 27 2025 | 14:02 PM

Updated Timings for Dubais Public Transport and Parking Facilities

ദുബൈ: റമദാനിലെ പൊതുഗതാഗത, പാർക്കിങ് സമയക്രമം പ്രഖ്യാപിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ). പൊതു ബസ്, ദുബൈ മെട്രോ, ട്രാം, ജലഗതാഗതം, കസ്‌റ്റമർ ഹാപ്പിനസ് സെന്ററുകൾ, സേവന കേന്ദ്രങ്ങൾ (വാഹന പരിശോധന), പാർക്കിങ്  തുടങ്ങിയവയുടെ സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

‌ദുബൈ മെട്രോ

റെഡ്, ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകള്‍:

തിങ്കള്‍ മുതല്‍ വ്യാഴം വരെ: രാവിലെ 5 മുതല്‍ അര്‍ദ്ധരാത്രി വരെ

വെള്ളിയാഴ്ച: രാവിലെ 5 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 വരെ

ശനിയാഴ്ച: രാവിലെ 5 മുതല്‍ അര്‍ദ്ധരാത്രി വരെ

ഞായറാഴ്ച: രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ

ദുബൈ ട്രാം

തിങ്കള്‍ മുതല്‍ ശനി വരെ: രാവിലെ 6 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 മണി വരെ

ഞായറാഴ്ച: രാവിലെ 9 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 മണി വരെ

ബസുകൾ, സമുദ്ര ഗതാഗതം

തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 5 മുതൽ അർധരാത്രി വരെ

വെള്ളിയാഴ്ച: രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ

ശനിയാഴ്ച: രാവിലെ 5 മുതൽ അർധരാത്രി വരെ 

ഞായറാഴ്ച രാവിലെ 8 മുതൽ അർധരാത്രി വരെ

ബസുകൾ, ജല ഗതാഗതം

S'hail ആപ്പ് സന്ദര്‍ശിച്ച് യാത്രക്കാര്‍ ഷെഡ്യൂളുകളിലെ മാറ്റങ്ങള്‍ പരിശോധിക്കണം.

പൊതു പാർക്കിങ് സമയം

തിങ്കൾ മുതൽ ശനി വരെ: രാവിലെ 8 മുതൽ വൈകിട്ട് 6 വരെ. രാത്രി 8 മുതൽ അർധരാത്രി വരെ.

മൾട്ടി ലെവൽ പാർക്കിങ് കെട്ടിടങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കും.

കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍

ഉമ്മു റമൂല്‍, ദേര, അല്‍ ബര്‍ഷ, അല്‍ തവാര്‍, അല്‍ മനാര എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും സേവനങ്ങള്‍ ലഭ്യമാകും. അതേസമയം, ഉമ്മു റമൂല്‍, ദേര, അല്‍ ബര്‍ഷ, അല്‍ കിഫാഫ്, ആര്‍ടിഎയുടെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

സര്‍വിസ് പ്രൊവൈഡേഴ്‌സ് സെന്ററുകള്‍

തസ്ജീല്‍ ജബല്‍ അലി: തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചയും രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെ.
വെള്ളി: രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ.
ഹത്ത: തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചയും: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 3 വരെ.
വെള്ളി: രാത്രി 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ.

അല്‍ ഖുസൈസ്, അല്‍ ബര്‍ഷ, അല്‍ വാര്‍സന്‍: തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചയും: രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും.
വെള്ളിയാഴ്ച: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, വൈകുന്നേരം 4 മുതല്‍ അര്‍ദ്ധരാത്രി വരെയും.
വൈകുന്നേരം 4:01 മുതല്‍ 7:59 വരെ ആഴ്ച മുഴുവന്‍ വാഹന പരിശോധന സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ.

അല്‍ മുതകമേല അല്‍ അവീര്‍, അല്‍ മുതകമില അല്‍ ഖൂസ്, വാസല്‍ നാദ് അല്‍ ഹമര്‍, വാസല്‍ അല്‍ ജദ്ദാഫ്, വാസല്‍ അറേബ്യന്‍ സെന്റര്‍, തമാം, കാര്‍സ് അല്‍ മംസാര്‍, കാര്‍സ് ദെയ്ര, അല്‍ മുമയാസ് അല്‍ ബര്‍ഷ, അല്‍ മുമയാസ് അല്‍ മിസ്ഹാര്‍, താജ്ദീദ്, തസ്ജീല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സ്, തസ്ജീല്‍ മോട്ടോര്‍ സിറ്റി, തസ്ജീല്‍ സിറ്റി ഓഫ് അറേബ്യ, ഷാമില്‍ അല്‍ ഖുസൈസ്, ഷാമില്‍ അല്‍ അദേദ്, ഷാമില്‍ നാദ് അല്‍ ഹമര്‍, അബര്‍ സെന്ററുകള്‍ എന്നിവയുടെ സേവന സമയം ഇപ്രകാരമായിരിക്കും: രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും.

വെള്ളിയാഴ്ച മാത്രം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും.

അല്‍ അവീര്‍ തസ്ജീല്‍, അല്‍ സത്വ ഓട്ടോപ്രോ, അല്‍ മന്‍ഖൂല്‍ ഓട്ടോപ്രോ, അല്‍ തവാര്‍ തസ്ജീല്‍, അല്‍ യലായിസ്, അല്‍ മുഹൈസ്‌ന ഷമേല്‍: തിങ്കള്‍ മുതല്‍ വ്യാഴം വരെയും ശനിയാഴ്ചയും: രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയുംയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും.

വെള്ളി, ഞായര്‍ ദിവസങ്ങളില്‍: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രാത്രി 8 മുതല്‍ അര്‍ദ്ധരാത്രി വരെയും. ഞായറാഴ്ചകളില്‍ സാങ്കേതിക പരിശോധനാ സേവനങ്ങള്‍ മാത്രമേയുള്ളൂ.

Stay up-to-date with the revised timings for Dubai's public transport services and parking facilities. Get the complete guide here!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി

International
  •  2 days ago
No Image

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

Kerala
  •  2 days ago
No Image

എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-28-02-2025

latest
  •  2 days ago
No Image

വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ

International
  •  2 days ago
No Image

ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി

Saudi-arabia
  •  2 days ago
No Image

അവർ മൂന്ന് പേരുമാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ: റൊണാൾഡോ നസാരിയോ

Football
  •  2 days ago
No Image

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന 2 മാസം പ്രായമായ ആൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു

Kerala
  •  2 days ago
No Image

ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി 

National
  •  2 days ago
No Image

കേരളത്തെ എറിഞ്ഞിട്ട് രഞ്ജിയിൽ ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് വിദർഭ താരം

Cricket
  •  2 days ago