HOME
DETAILS

വിദേശ യാത്ര ഇനി പോക്കറ്റ് കാലിയാക്കും; കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വരെ ചെലവ് വർധിക്കും; കാരണമറിയാം

  
February 27 2025 | 13:02 PM

Foreign Travel to Empty Your Pockets Expenses to Rise by 20

വേനല്‍ അവധിക്കാലം അടുത്തെത്താറായി, അവധിക്ക് വിദേശത്തേക്ക് ഒരു വിനോദയാത്ര പോകാന്‍ പദ്ധതിയിട്ടവരാണോ? എങ്കില്‍ നിങ്ങളുടെ യാത്ര ചെലവിൽ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധന ഉണ്ടാകും. വിദേശയാത്ര ചെലവേറിയതാക്കി മാറ്റുന്നത് പ്രധാനമായും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ്. മാത്രമല്ല ഹോട്ടല്‍ മുറികളുടെ നിരക്ക് വർധിച്ചതും യാത്രക്കാർക്ക് തിരിച്ചടിയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകൾ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകൾ തുടങ്ങിയവയെ ആയിരിക്കും ചെലവിലെ വര്‍ധന കൂടുതല്‍ തോതിൽ ബാധിക്കുക. കോവിഡാനന്തരം ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ ധാരാളമായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഇത് മിക്ക ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഹോട്ടല്‍ മുറികളുടെ നിരക്ക് ഉയരുന്നതിന് ഇടയാക്കി.

2017-18, 2018-19 കാലയളവിലും വിദേശയാത്ര ചെലവില്‍ നിലവിലേതിനു സമാനമായ വര്‍ദ്ധനയുണ്ടായിരുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് വ്യക്തമാക്കുന്നു. ആ രണ്ടു വര്‍ഷങ്ങളിലും വിദേശയാത്ര ചെലവേറിയതാക്കി മാറ്റിയത് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.00 ആയിരുന്നു, എന്നാൽ നിലവിലിത് 87 രൂപക്ക് മുകളിലാണ്. രൂപയുടെ മൂല്യം കുറഞ്ഞതോടെ ടൂര്‍ കമ്പനികള്‍ അധികമായി ഉണ്ടാകുന്ന ചെലവ് വിനോദസഞ്ചാരികളില്‍ നിന്നും ഈടാക്കുകയാണ്.

രാജ്യത്തെ പ്രധാനപ്പെട്ട ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ നിലവില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഹില്‍ സ്റ്റേഷനുകളിലാണ് പ്രധാനമായും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. തിരക്ക് വർധിച്ചതാണ് വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ മിക്ക വിനോദസഞ്ചാരികളെയും പ്രേരിപ്പിച്ചത്. നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ യാത്രികര്‍ക്ക് ഇ-വിസ ഏര്‍പ്പെടുത്തിയതും നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും വിദേശയാത്രയെ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റി. കൂടാതെ, പല രാജ്യങ്ങളും നിലവിൽ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസ രഹിത യാത്രയും വാഗ്ദാനം ചെയ്യുന്നുണ്ട്.

Get ready for a significant increase in foreign travel expenses! Costs are expected to rise by up to 20% compared to last year, leaving a big dent in your pocket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  a day ago