UAE weather: രാവിലെ മുതല്‍ യു.എ.ഇയില്‍ ഒറ്റപ്പെട്ട മഴ, നാളെയും തുടരും
ദുബൈ: യു.എ.ഇയിലെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അപ്‌ഡേറ്റ് ചെയ്തു. യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നേരിയതോ മിതമായതോ ആയ മഴ പെയ്തു. ഇന്ന് രാവിലെയും ചില ഭാഗങ്ങളില്‍ നേരിയതും ഒറ്റപ്പെട്ടതുമായ മഴ രേഖപ്പെടുത്തി. നാളെയും (ഫെബ്രുവരി 2 ഞായറാഴ്ച) മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
എന്‍.സി.എമ്മിന്റെ പുതിയ പ്രവചനത്തിലെ പോയിന്റുകള്‍ ഇവയാണ്:
ചില തീരദേശ, വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശം ആയിരിക്കും.
ഇന്നും മഴ പെയ്യാന്‍ സാധ്യതയുണ്ട്.
രാത്രി ഈര്‍പ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം.
നാളെ ചില പടിഞ്ഞാറന്‍, ആന്തരിക പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്.
തീരദേശ, ദ്വീപ് പ്രദേശങ്ങളിലെ ഏറ്റവും ഉയര്‍ന്ന താപനില 22 നും 26 നും ഇടയില്‍ ആയിരിക്കും. കുറഞ്ഞ താപനില 13 നും 18 നും ഇടയില്‍ ആയിരിക്കും.
തീരദേശ, ദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. പര്‍വതപ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക.
നാളെ വ്യത്യസ്ത തീവ്രതയില്‍ മഴ പ്രതീക്ഷിക്കാം. രാവിലെയോടെ പര്‍വതങ്ങള്‍ക്ക് മുകളില്‍ വെള്ളം തണുത്തുറയാനുള്ള സാധ്യതയുണ്ട്.
UAE weather: Rainfall and foggy conditions to continue across parts of the country
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."