HOME
DETAILS

ആരോഗ്യപ്രവർത്തകർക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാം; ഏകീകൃത ലൈസൻസ് ഏർപ്പെടുത്താനൊരുങ്ങി യുഎഇ

  
January 29 2025 | 15:01 PM

UAE Introduces Unified License for Health Professionals

അബൂദബി: ആരോഗ്യപ്രവർത്തകർക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാൻ അനുവദിക്കുന്ന പുതിയ ഏകീകൃത ലൈസൻസ് ഏർപ്പെടുത്താനൊരുങ്ങി യുഎഇ. ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചാണ് മെഡിക്കൽ പ്രഫഷനലുകൾക്ക് ഏകീകൃത ലൈസൻസ് നൽകുകയെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റജിസ്ട്രേഷൻ നടപടിക്രമങ്ങൾ സുതാര്യമായിരിക്കും. കൂടാതെ, ഇങ്ങനെ റജിസ്‌റ്റർ ചെയ്യുന്നവർക്ക് സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ എവിടെയും ജോലി ചെയ്യാൻ സാധിക്കും.

ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ, അനുബന്ധ മെഡിക്കൽ സ്പെഷലിസ്‌റ്റുകൾ, ആശുപത്രി- ഐടി ഉദ്യോഗസ്ഥർ എന്നിങ്ങനെ ആരോഗ്യ മേഖലയിലെ പ്രധാന തൊഴിലാളികളെയാണ് ഏകീകൃത ലൈസൻസ് ലക്ഷ്യമിടുന്നത്. യുഎഇയിലെ മുഴുവൻ ആരോഗ്യ സ്‌ഥാപനങ്ങളെയും ഇതിനു മുന്നോടിയായി ഏകീകൃത പ്ലാറ്റ്ഫോമിൽ റജിസ്‌റ്റർ ചെയ്യും. നിലവിൽ ഓരോ സ്‌ഥാപനവും സ്വന്തം നിലയ്ക്കാണ് ആരോഗ്യപ്രവർത്തകർക്ക് ലൈസൻസ് എടുത്തുവരുന്നത്.

പുതിയ സംവിധാനത്തിൽ സുതാര്യ നടപടിക്രമങ്ങളിലൂടെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും ആവർത്തനം ഒഴിവാക്കാനും സാധിക്കും, കൂടാതെ, പ്ലാറ്റ്ഫോം അന്തിമ ഘട്ടത്തിലാണെന്നും ഉടൻ പ്രാവർത്തികമാക്കുമെന്നും ലൈസൻസിങ് അക്രഡിറ്റേഷൻ വകുപ്പ് ആക്ടിങ് ഡയറക്ട‌ർ അല്ല മൻസൂർ യഹ്യ പറഞ്ഞു.

ഏകീകൃത പ്ലാറ്റ്ഫോം യാഥാർഥ്യമാകുന്നതോടെ ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് നേടുന്നതിനുള്ള സമയവും പരിശ്രമവും ഗണ്യമായി കുറക്കാനാകും. കൂടാതെ, ലൈസൻസ് ഉടമകൾക്ക് യുഎഇയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്യാൻ സാധിക്കുന്നത് ആരോഗ്യസേവനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.

The UAE is set to introduce a unified license for health professionals, allowing them to work across any emirate, streamlining the healthcare sector and enhancing medical services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ 'തീരുവ യുദ്ധ'ത്തില്‍ കൂപ്പുകുത്തി രൂപ; മൂല്യം ഡോളറിനെതിരെ 87 ആയി, ഓഹരി വിപണിയും നഷ്ടത്തില്‍  

International
  •  2 days ago
No Image

യുഎഇയിലെ റമദാന്‍; ആരംഭിക്കുന്ന തീയതി, സാലിക്ക് നിരക്കുകള്‍; നിങ്ങള്‍ അറിയേണ്ടതെല്ലാം...

uae
  •  2 days ago
No Image

വഖഫ് (ഭേദഗതി) ബിൽ: അടിയന്തര പ്രമേയത്തിന് നോട്ടിസ്  നൽകി മുസ്‌ലിം ലീഗ് എം.പിമാർ

National
  •  2 days ago
No Image

ദേശീയ ഗെയിംസില്‍ കേരളത്തിന് നാല് മെഡല്‍ കൂടി ; ഷൈനിങ് കേരളം

Kerala
  •  2 days ago
No Image

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് യാദവിനെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങി

National
  •  2 days ago
No Image

കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

 കെ.എസ്.ആർ.ടിസിയിൽ ഒരു വിഭാ​ഗം ജീവനക്കാർ ഇന്ന് പണിമുടക്കും

Kerala
  •  2 days ago
No Image

കേരളത്തിന് അഭിമാനമായി ജോഷിത:  സൂപ്പര്‍ വുമണ്‍ -  അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ മിന്നുംപ്രകടനം

Kerala
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം; കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കി, പകരം കേരള ബാങ്ക്

Kerala
  •  2 days ago
No Image

വന സംരക്ഷണം: അരനൂറ്റാണ്ടിനിടെ ജീവൻ നഷ്ടമായത് 37 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്

Kerala
  •  2 days ago