HOME
DETAILS

കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, കടുവയെ വെടിവെക്കാന്‍ ഉത്തരവ്

  
Web Desk
January 24 2025 | 08:01 AM

tiger-attack-protest-in-wayanad-order-to-shoot-the-tiger

കല്‍പ്പറ്റ: വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുന്നിലാണ് പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ മൃതദേഹവുമായാണ് പ്രതിഷേധക്കാര്‍ അവിടെയെത്തിയത്. 

അതേസമയം, കടുവയെ വെടിവെക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാന്‍ ഉത്തരവ് നല്‍കിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളില്‍ നടന്ന ആക്രമണമാണോ എന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ല. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.  

വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ അപ്പച്ചന്റെ ഭാര്യയായ രാധ എന്ന ആദിവാസി സ്ത്രീയാണ് മരിച്ചത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോഴാണ് സംഭവം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

 കെ.എസ്.ആർ.ടിസിയിൽ ഒരു വിഭാ​ഗം ജീവനക്കാർ ഇന്ന് പണിമുടക്കും

Kerala
  •  2 days ago
No Image

കേരളത്തിന് അഭിമാനമായി ജോഷിത:  സൂപ്പര്‍ വുമണ്‍ -  അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ മിന്നുംപ്രകടനം

Kerala
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം; കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കി, പകരം കേരള ബാങ്ക്

Kerala
  •  2 days ago
No Image

വന സംരക്ഷണം: അരനൂറ്റാണ്ടിനിടെ ജീവൻ നഷ്ടമായത് 37 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക്

Kerala
  •  2 days ago
No Image

കണ്ണൂര്‍ ജില്ല സമ്മേളനത്തിലും പിപി ദിവ്യക്കെതിരെ മുഖ്യമന്ത്രി; ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനം

Kerala
  •  2 days ago
No Image

ഇന്നും ചൂട് കൂടും; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്; പകല്‍ സമയങ്ങളില്‍ ശ്രദ്ധവേണം

Kerala
  •  2 days ago
No Image

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ സംഘര്‍ഷം; അക്രമം ചോദ്യം ചെയ്ത പൊലിസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

നികുതിയിൽ വാക്ക് പോരുമായി അമേരിക്കയും കാനഡയും

International
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-02-02-2025

PSC/UPSC
  •  3 days ago