HOME
DETAILS

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാവിധി നാളെ

  
January 17 2025 | 05:01 AM

parassala-sharon-murder-case-verdict-greeshma-convicted

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു. മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും.

ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിന്‍കര ഷാരോണ്‍ രാജ് വധക്കേസില്‍ മൂന്നു വര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ.എം ബഷീറാണ് വിധി പറയുന്നത്. ഒന്നാം പ്രതി ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാത്തതാണു കൊലപാതകത്തില്‍ കലാശിച്ചത്.

സൈന്യത്തില്‍ ജോലിയുള്ള വ്യക്തിയുമായി വിവാഹം തീരുമാനിച്ചതിനു പിന്നാലെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നും പൊലിസ് കണ്ടെത്തി. ഗ്രീഷ്മയും അമ്മയും അമ്മാവനുമാണ് കേസിലെ പ്രതികള്‍. വിഷം കൊടുക്കല്‍, കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തെന്നു തെളിഞ്ഞതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത്കുമാര്‍ വാദിച്ചു. 

ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്കുമെതിരെ, തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഷാരോണിന്റെ മരണമൊഴിയാണു കേസില്‍ നിര്‍ണായകമായത്. 2022 ഒക്ടോബര്‍ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം മജിസ്ട്രേറ്റ് ലെനി തോമസാണ് മെഡി. കോളജ് ആശുപത്രിയിലെത്തി മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നല്‍കിയ ഒരു ഗ്ലാസ് കഷായമാണ് കുടിച്ചതെന്നു ഷാരോണ്‍ പറഞ്ഞിരുന്നു. വിഷം കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. 'പാരക്വറ്റ്' എന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ന്നിരുന്നതെന്നു വിദഗ്ധര്‍ കണ്ടെത്തുകയും ചെയ്തു.

ഗ്രീഷ്മ ചതിച്ചെന്നു ഷാരോണ്‍ സുഹൃത്ത് റെജിനോടു പറഞ്ഞതും കേസില്‍ നിര്‍ണായകമായി. ഗ്രീഷ്മ ചതിച്ചെന്നു മരണത്തിനു രണ്ടു ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് ജയരാജ് പൊലിസിനോടു പറഞ്ഞിരുന്നു. ചതിച്ചതാണെന്നും കഷായത്തില്‍ എന്തോ കലക്കിത്തന്നെന്നും ഷാരോണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു പറഞ്ഞെന്നാണു ജയരാജിന്റെ മൊഴി. 

2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍വച്ച് കഷായം കഴിച്ചതിനെ തുടര്‍ന്നാണു മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകനും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബി.എസ്സി റേഡിയോളജി വിദ്യാര്‍ഥിയുമായ ജെ.പി ഷാരോണ്‍രാജ് (23) മരിച്ചത്. പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദിച്ചു. തുടര്‍ന്നു വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമാകുകയും ചെയ്തു. പല ആശുപത്രികളിലും ചികിത്സ തേടിയ ശേഷം 19നാണ് മെഡി. കോളജ് ആശുപത്രിയില്‍ എത്തിച്ചത്. 25ന് മരിച്ചു. കുടുംബത്തിന്റെ പരാതിയില്‍, അസ്വാഭാവിക മരണത്തിനു പാറശാല പൊലീസ് കേസെടുത്തു. തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്.

ഒരു വര്‍ഷത്തിലധികമായി ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. മറ്റൊരു വ്യക്തിയുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍ ഷാരോണ്‍ പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യറായില്ല. ഇതെ തുടര്‍ന്നാണ് ഗ്രീഷ്മയും, അമ്മ സിന്ധുവും, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ടു തവണ ജ്യൂസില്‍ അമിത ഡോസിലുഉള്ള മരുന്ന് നല്‍കിയെങ്കിലും കയ്പ് കാരണം ഷാരോണ്‍ കുടിച്ചില്ല. തുടര്‍ന്നാണ് കഷായത്തില്‍ കളനാശിനി ചേര്‍ത്ത് നല്‍കിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തിയത്. ഈ മാസം 3ന് അന്തിമവാദം പൂര്‍ത്തിയായി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലും ഗൾഫ് കറൻസികൾ

latest
  •  a day ago
No Image

എയ്‌റോ ഇന്ത്യ ഷോ; യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീരുമാനം പക്ഷികളെ തടയാനെന്ന് ബിബിഎംപി

Kerala
  •  a day ago
No Image

നെയ്യാറ്റിൻകരയിൽ പൂട്ടിക്കിടന്നിരുന്ന വീട് കുത്തി തുറന്ന് മോഷണം

Kerala
  •  a day ago
No Image

ദുബൈ ഗ്ലോബൽ വില്ലേജിൽ വണ്ടർ കിഡ്‌സ് ഫെസ്റ്റിവൽ ഫെബ്രുവരി 28 വരെ 

latest
  •  a day ago
No Image

അർത്തുങ്കൽ തിരുനാൾ; 2 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജനുവരി 20ന് അവധി

Kerala
  •  a day ago
No Image

മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ അഴുകിയ നിലയിൽ ജഡം കണ്ടെത്തി

Kerala
  •  a day ago
No Image

യാത്രക്കാരുടെ എണ്ണത്തിലും, വിമാന സർവിസുകളിലും വർധന രേഖപ്പെടുത്തി ഷാർജ വിമാനത്താവളം

uae
  •  a day ago
No Image

കൂത്താട്ടുകുളം നഗരസഭാ അവിശ്വാസ പ്രമേയം; സിപിഎം തന്നെ തട്ടിക്കൊണ്ടുപോയതെന്നും കൂത്താട്ടുകുളം കൗൺസിലർ

Kerala
  •  a day ago
No Image

സഊദി അറേബ്യൻ അതോറിറ്റികളുടെ നിർദേശം: ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  a day ago
No Image

നിര്‍മാണം പൂർത്തിയാക്കിയ വീടിന്റെ മേല്‍ക്കൂര ഒരാഴ്ചകൊണ്ട് നിലം പതിച്ചു; വെൽഡർക്ക് 5 ലക്ഷം പിഴ, പക്ഷെ അടച്ചില്ല, 2 വർഷം ജയിലിൽ

Kerala
  •  a day ago