പൊള്ളാർഡിന്റെ സിക്സർ മഴ; ഗെയ്ലിന് ശേഷം രണ്ടാമനായി ചരിത്രത്തിലേക്ക്
ദുബായ്: ട്വന്റി ട്വന്റി ക്രിക്കറ്റിൽ പുതിയ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റർ കീറോൺ പൊള്ളാർഡ്. ഇന്റർനാഷണൽ ട്വന്റി ട്വന്റി ലീഗിൽ ഡെസേർട്ട് വൈപ്പേഴ്സിനെതിരെ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് പൊള്ളാർഡ് ഈ നേട്ടം സ്വന്തമാക്കിയത്.
ടൂർണമെന്റിൽ എംഐ എമിറേറ്റ്സിന്റെ താരമാണ് പൊള്ളാർഡ്. ട്വന്റിയിൽ 900 സിക്സുകൾ പൂർത്തിയാക്കുന്ന രത്തണ്ടാമത്തെ താരമായാണ് പൊള്ളാർഡ് മാറിയത്. 613 മത്സരങ്ങളിൽ നിന്നുമായി 901 സിക്സുകളാണ് പൊള്ളാർഡ് അടിച്ചെടുത്തത്. മത്സരത്തിൽ 23 പന്തിൽ 36 റൺസാണ് പൊള്ളാർഡ് നേടിയത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരം നേടിയത്.
പൊള്ളാർഡിനു മുമ്പേ ഈ നേട്ടത്തിൽ എത്തിയത് ക്രിസ് ഗെയ്ൽ ആണ്. 455 മത്സരങ്ങളിൽ നിന്നുമായി 1056 സിക്സുകളാണ് ഗെയ്ൽ നേടിയിട്ടുള്ളത്. 690 ട്വന്റി ട്വന്റി മത്സരങ്ങളിൽ നിന്നും 150.38 സ്ട്രൈക്ക് റേറ്റിൽ 13429 റൺസാണ് പൊള്ളാർഡ് നേടിയിട്ടുള്ളത്. 326 വിക്കറ്റുകളും താരം നേടി.
മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത എംഐ എമിറേറ്റ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന വൈപ്പേഴ്സ് 19.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."