HOME
DETAILS

റൊണാൾഡോ ക്ലബ്ബ് ഉടമയാകുന്നു; ഓഹരികൾ നൽകാനൊരുങ്ങി സൂപ്പർ ടീം

  
January 16 2025 | 05:01 AM

report says cristiano ronaldo will by al nassr share

റിയാദ്: ഫുട്ബോളിൽ ഒരു ക്ലബ്ബിന്റെ ഉടമയാകാൻ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുങ്ങുന്നു. നിലവിൽ റൊണാൾഡോ കളിച്ചുകൊണ്ടിരുന്ന അൽ നസറിന്റെ തന്നെ ഓഹരികൾ ആയിരിക്കും റൊണാൾഡോ സ്വന്തമാക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

റൊണാൾഡോക്ക് ക്ലബ്ബിന്റെ അഞ്ചു ശതമാനം ഓഹരികൾ വാഗ്‌ദാനം നൽകിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ ഈ വർഷം അവസാനിക്കും. ടീമുമായുള്ള പുതിയ കരാർ 2026 ജൂൺ വരെ റൊണാൾഡോ നീട്ടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുതിയ കരാറിന്റെ ഭാഗമായി റൊണാൾഡോക്ക് വമ്പൻ തുക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ് റൊണാൾഡോ അൽ നസറിൽ എത്തുന്നത്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പുറമേ യൂറോപ്പ്യൻ ക്ലബ്ബുകളിലെ വമ്പൻ താരനിര സഊദിയിലേക്ക് കൂടു മാറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു.

സഊദി ടീമിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. അൽ നസറിനായി 84 മത്സരങ്ങളിൽ നിന്നും 75 ഗോളുകളും 18 അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 2023-24 സീസണിൽ 45 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 13 അസിസ്റ്റുകളുമായിരുന്നു റൊണാൾഡോ നേടിയിരുന്നത്. ഇതിൽ സഊദി ലീഗിൽ 35 ഗോളുകളുമാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. സഊദി പ്രോ ലീഗിലെ കഴിഞ്ഞ സീസണിലെ ടോപ് സ്കോററും റൊണാൾഡോ തന്നെയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും

Cricket
  •  20 hours ago
No Image

ഇറാൻ; സുപ്രീംകോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു

International
  •  21 hours ago
No Image

ഫ്രഷറാണോ? നിങ്ങൾക്കിത് സുവർണാവസരം; 32,000ത്തോളം പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി രാജ്യത്തെ രണ്ട് പ്രമുഖ ഐ.ടി കമ്പനികൾ

JobNews
  •  21 hours ago
No Image

കറന്റ് അഫയേഴ്സ്-18-01-2025

PSC/UPSC
  •  21 hours ago
No Image

കണ്ണൂരില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം

uae
  •  a day ago
No Image

ഒന്ന് കുറഞ്ഞിട്ടും ഒത്തു പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

Football
  •  a day ago
No Image

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലും ഗൾഫ് കറൻസികൾ

latest
  •  a day ago
No Image

എയ്‌റോ ഇന്ത്യ ഷോ; യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീരുമാനം പക്ഷികളെ തടയാനെന്ന് ബിബിഎംപി

Kerala
  •  a day ago
No Image

നെയ്യാറ്റിൻകരയിൽ പൂട്ടിക്കിടന്നിരുന്ന വീട് കുത്തി തുറന്ന് മോഷണം

Kerala
  •  a day ago