പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി
കൊച്ചി: അടിയും, തിരിച്ചടിയും കണ്ട ആവേശപ്പോരില്‍ അവസാന നിമിഷ ഗോളില്‍ ഒഡീഷ എഫ്‌സിയെ മലര്‍ത്തിയടിച്ച് ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ് എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ 20 പോയിന്റാണ് ടീമിന്
ക്വാമെ പെപ്ര, ജീസസ് ജിമെനെസ്, നോഹ് സദൗയി എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ വല കുലുക്കി. ജെറി, ഡോറി എന്നിവരുടെ വകയായിരുന്നു ഒഡീഷയുടെ ഗോളുകള്‍. നിലവില്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് ഒഡീഷ.
മത്സരത്തിന്റെ നാലാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത ഒഡീഷന്‍ താരം ജെറി ടീമിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ആയതുമില്ല. എന്നാല്‍ മത്സരം രണ്ടാം പകുതിയിലേക്ക് കടന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗതിമാറി. 60 മിനുട്ടില്‍ പെപ്രയിലൂടെ കൊമ്പന്‍മാര്‍ ഒപ്പത്തിനൊപ്പമെത്തി. പിന്നാലെ 73ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ ജീസസ് ജിമനസ് കേരളത്തിനായി രണ്ടാമത്തെ ഗോള്‍ നേടി. നോഹയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.
എന്നാല്‍ കൃത്യം ഏഴ് മിനുട്ടുകള്‍ക്ക് ശേഷം ഒഡീഷ വീണ്ടും ഗോള്‍ നേടി മത്സരം സമനിലയിലാക്കി. എങ്കിലും ഇഞ്ചുറി ടൈമില്‍ നോഹയിലൂടെ നിര്‍ണായക ഗോള്‍ നേടി മത്സരം ബ്ലാസ്‌റ്റേഴ്‌സ് കൈപ്പിടിയിലൊതുക്കി.
kerala blasters defeat odisha fc in isl game
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."