സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പൊതുയിടങ്ങളും സ്ത്രീകൾ സുരക്ഷിതരായിരിക്കണമെന്നും, അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കർക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്ന് ആലപ്പുഴയിൽ സി.പി.എം. ജില്ലാ സമ്മേളനത്തിൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി മുഖ്യമന്ത്രി പറഞ്ഞു.
നടി ഹണിറോസിൻ്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തൽക്കാലം കുറച്ച് സീറ്റും വോട്ടും ലഭിക്കാനായി യു.ഡി.എഫ് വർഗ്ഗീയതയെ കൂട്ടുപിടിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസുമായുള്ള ഡീലിന്റെ ഭാഗമായാണ് തൃശ്ശൂരിൽ ബി.ജെ.പി. വിജയിച്ചത്, 2019-ലെ ലോക്സസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കോൺഗ്രസിനു കിട്ടിയ 86,000-ത്തോളം വോട്ടാണ് 2024-ൽ ബി.ജെ.പി സ്ഥാനാർത്ഥിയിലേക്ക് മറിഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയായും എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് അടുത്ത ബന്ധം പുലർത്തുന്നു. ലീഗിൻ്റെ കാര്യങ്ങൾ അവർ തീരുമാനിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നത് ലീഗും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താത്കാലിക ലാഭത്തിനായി ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും കൂടെ കൂട്ടിയാൽ തകർച്ചയായിരിക്കും ഫലമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala Chief Minister Pinarayi Vijayan has stated that any words, actions, or behavior that question the dignity of women will be met with strict action
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."