മാലാഖയുടെ മായാജാലം തുടരുന്നു; പോർച്ചുഗലിൽ കിരീട പോരിനൊരുങ്ങി ഡി മരിയ
പെസോവ: പോർച്ചുഗീസ് ലീഗ് കപ്പ് ഫൈനലിലേക്ക് മുന്നേറി ബെനിഫിക്ക. ബ്രാഗയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് ബെനിഫിക്ക കലാശപോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ബെനിഫിക്കക്കായി ഇരട്ടഗോൾ നേടിക്കൊണ്ട് മിന്നും പ്രകടനമാണ് സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയ നടത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബെനിഫിക്ക മൂന്ന് ഗോൾ നേടിക്കൊണ്ട് എതിരാളികളെ കീഴടക്കിയിരുന്നു.
മത്സരത്തിന്റെ 27ാം മിനിറ്റിൽ ഡി മരിയയാണ് ബെനിഫിക്കക്കായി ആദ്യ ഗോൾ നേടിയത്. ഒരു മിനിറ്റിനു ശേഷം അൽവാരോ കരേരാസിലൂടെ ബെൻഫിക്ക രണ്ടാം ഗോളും നേടി. പിന്നീട് 37ാം മിനിറ്റിൽ ഡി മാറിയിലൂടെ മൂന്നാം ഗോളും നേടിയതോടെ ബെനിഫിക്ക ആദ്യപകുതിയിൽ തന്നെ വിജയിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 78ാം മിനിറ്റിൽ ജോനാറ്റോസ് സേവ്യർ സ്മിത്ത് ഒലിവേര നോറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബാക്കിയുള്ള നിമിഷണങ്ങളിൽ 10 ആളുകളുമായാണ് ബ്രാഗ കളിച്ചത്.
മത്സരത്തിൽ ബെനിഫിക്ക സർവ്വാധിപധ്യമാണ് നടത്തിയിരുന്നത്. മത്സരത്തിൽ 61 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കി ബെനിഫിക്ക 21 ഷോട്ടുകൾ ആണ് എതിർ ടീമിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ആറ് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് എത്തിക്കാനും ബെനിഫിക്കക്ക് സാധിച്ചു. ബ്രാഗക്ക് ഒരു ഷോട്ട് മാത്രമാണ് ബെനിഫിക്കയുടെ പോസ്റ്റിലേക്ക് എത്തിക്കാൻ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."