കൊല്ലം ഓച്ചിറയിൽ വന്‍ ലഹരിവേട്ട; 4പേര്‍ പിടിയില്‍
കൊല്ലം: കൊല്ലം ഓച്ചിറയിൽ വന്‍ ലഹരിവേട്ട. 10 കിലോ കഞ്ചാവുമായി നാലുപേരെയാണ് എക്സൈസ് പിടികൂടിയത്. ജില്ലയിലുടനീളം വിൽപന നടത്തുന്നതിനായി പ്രതികൾ ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുകയായിരുന്നു. കൊല്ലത്ത് ലഹരി മരുന്ന് കച്ചവടം വ്യാപകമാകുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഓച്ചിറ വയനകത്ത് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 10 കിലോ കഞ്ചാവ് പ്രതികൾ വലയിലായത്.
വയനകം സ്വദേശി രാജേഷ്‌കുമാർ, ഒഡീഷ സ്വദേശികളായ ബിക്കാരി ചരൺ ഗൗഡ, സുശാന്ത് കുമാർ, രാജേഷ്‌കുമാർ പോലായി എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. അഞ്ചു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കഞ്ചാവ് വേട്ടയാണിത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. വിദ്യാർത്ഥികളെ അടക്കം കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."