ദുബൈയിൽ വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും
ദുബൈയിൽ വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. 2025 ജനുവരി 8നാണ് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് വ്യക്തികൾ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ജനുവരി ഏഴ് മുതൽ ഒഴിവാക്കാനുള്ള യുഎഇ ആഭ്യന്തര മന്ത്രാലയം തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.
ദുബൈയിൽ വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും, ഇതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് അധികൃതർ അവലോകനം ചെയ്ത് വരികയാണെന്നും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
സുരക്ഷ മുൻനിർത്തിയാണിതെന്നും, എമിറേറ്റിൽ വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നത് ദുബൈയിലെ നിയമങ്ങൾക്കും, നിയന്ത്രണങ്ങൾക്കും വിധേയമായാണെന്നും അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത പിന്നീട് നൽകുമെന്നും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി കൂട്ടിച്ചേർത്തു.
Authorities in Dubai have announced that the ban on using drones for recreational purposes will remain in place, citing safety concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."