HOME
DETAILS

കത്ത് വാസ്തവവിരുദ്ധം, ഹമീദ് ഫൈസിയെയും സാലിം ഫൈസിയെയും സമൂഹത്തിൽ ഇകഴ്ത്താനുള്ള നീക്കം ചെറുക്കും: എസ് ഐ സി സഊദി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ

  
Web Desk
January 08 2025 | 18:01 PM

Letter untrue move to discredit Hamid Faizi and Salim Faizi will be resisted SIC Saudi National Executive Members11

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിമൂന്നാം പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) ന് സമാന്തര ഘടകം രൂപീകരിക്കാനായി ഹമീദ് ഫൈസി അമ്പലക്കടവും സാലിം ഫൈസിയും സഊദിയിൽ വന്ന് ശ്രമം നടത്തിയെന്ന തരത്തിൽ സമസ്തക്ക് കത്ത് നൽകിയത് വാസ്തവ വിരുദ്ധമെന്ന് എസ് ഐ സി നേതാക്കൾ പറഞ്ഞു. സമസ്ത മുശാവറക്ക് ഇത്തരത്തിൽ വലിയൊരു പരാതി നൽകിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ചില നിക്ഷിപ്ത താല്പര്യക്കാരുടെ തീരുമാനങ്ങൾ എസ് ഐ സി യുടേതെന്ന തരത്തിൽ വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണ് കത്ത് നൽകിയത്. എസ് ഐ സി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങളും ജനറൽ സിക്രട്ടറി റാഫി ഹുദവിയും നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണ്. എസ്‌ഐസി സഊദി നാഷണൽ എക്സിക്യൂട്ടീവോ പ്രവർത്തക സമിതിയോ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടിട്ടുമില്ല. ഇത്തരത്തിൽ പ്രവർത്തകരെ തെറ്റിധരിപ്പിക്കുന്ന തരത്തിൽ കത്ത് തയ്യാറാക്കുകയും അത് മുശാവറ ദിവസം തന്നെ പുറത്തേക്ക് ചോർത്തി നൽകുകയും ചെയ്തതിനു പിന്നിൽ ഗൂഢാലോചനയാണ്. ഇതിൽ പ്രവർത്തകർ വീണ് പോകരുത്. ഹമീദ് ഫൈസി അമ്പലക്കടവും സാലിം ഫൈസിയും സഊദിയിൽ എത്തി എന്നത് വാസ്തവമാണ്. എന്നാൽ, അവർ ഗൂഡാലോചന നടത്തിയെന്നും എസ് ഐ സി ക്ക് സമാന്തര സംഘടന സഊദിയിൽ രൂപീകരിച്ചെന്നും വരുത്തി തീർക്കുന്നത് അംഗീകരിക്കാവുന്നതല്ല. പേഴ്സണൽ ആവശ്യങ്ങൾക്കും ഉംറക്കായും പല നേതാക്കളും പല സമയങ്ങളിലായി പ്രവാസ ലോകത്ത് വന്നു പോകാറുണ്ട്. അത് പോലെയുള്ള ഒരു യാത്രയായിരുന്നു ഇരുവരും നടത്തിയത്. ഇക്കാര്യം വ്യക്തമാക്കി സാലിം ഫൈസി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. എന്നിട്ടും സമസ്തയെയും പ്രവർത്തകരെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കത്ത് നൽകിയത് തീർത്തും ദുരുദ്ദേശപരമാണ്. എസ് ഐ സി പ്രസിഡന്റ്റിന്റെയും ജനറൽ സിക്രട്ടറിയുടെയും ഈ നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ഹമീദ് ഫൈസിയെയും സാലിം ഫൈസിയെയും പോലെ സമസ്തയുടെ സമുന്നതരായ നേതാക്കളെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള  നിലപാട് പ്രവർത്തകർ തിരിച്ചറിയുമെന്നും എസ് ഐ സി സഊദി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫരീദ് ഐകരപ്പടി, സയ്യിദ് മാനു തങ്ങൾ, റാഷിദ്‌ ദാരിമി, ശിഹാബുദ്ധീൻ ബാഖവി, ഹംസ ഫൈസി, അബൂബക്കർ താമരശ്ശേരി, അബ്ദുസ്സലാം കൂടരഞ്ഞി, അഷ്‌റഫ്‌ തില്ലങ്കേരി, മുബഷിർ അരീക്കോട് എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; തളര്‍ന്നുവീണു

Kerala
  •  4 hours ago
No Image

വഴിയടച്ച് സമരവും സമ്മേളനവും; എം.വി ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Kerala
  •  5 hours ago
No Image

യുഎഇയില്‍ ഇനി മുതല്‍ മാതാപിതാക്കളെ അധിക്ഷേപിച്ചാല്‍ പിഴ

uae
  •  5 hours ago
No Image

മാലാഖയുടെ മായാജാലം തുടരുന്നു; പോർച്ചുഗലിൽ കിരീട പോരിനൊരുങ്ങി ഡി മരിയ

Football
  •  5 hours ago
No Image

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; 14 ദിവസം റിമാന്‍ഡില്‍

Kerala
  •  5 hours ago
No Image

Hajj 2025: കരിപ്പൂര്‍ വഴി ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ കേന്ദ്രമന്ത്രിയെ കണ്ടു

Kerala
  •  5 hours ago
No Image

തിരുപ്പതി ദുരന്തത്തില്‍ മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  6 hours ago
No Image

ഇന്ത്യ സംഖ്യം പിരിച്ചുവിടണം; ഒമര്‍ അബ്ദുല്ല

National
  •  6 hours ago
No Image

ആ കിരീടത്തിന്റെ ക്രെഡിറ്റ് എല്ലാവരും ഗംഭീറിന് മാത്രം നൽകി: വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  6 hours ago
No Image

പ്രകൃതി ദുരന്തങ്ങൾ 2024ൽ മാത്രം 320 ബില്യൺ ഡോളറിൻ്റെ നഷ്ടം

International
  •  6 hours ago