HOME
DETAILS

മുന്നറിയിപ്പു നൽകിയും നിയമലംഘനങ്ങൾ തുടർന്നു; 2024ൽ അബൂദബിയിൽ പൂട്ടിച്ചത് 23 റസ്‌റ്ററൻ്റുകൾ

  
January 06 2025 | 15:01 PM

Abu Dhabi Shuts Down 23 Restaurants in 2024 for Repeated Violations

അബൂദബി: 2024ൽ പൊതുജനാരോഗ്യത്തിന് ഹാനികരമാം വിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 23 റസ്‌റ്ററൻ്റുകൾ അടച്ചുപൂട്ടിയതായി അബൂദബി ഫുഡ് കൺട്രോൾ അതോറിറ്റി വ്യക്തമാക്കി. അബൂദബി, അൽഐൻ, അൽദഫ്ര മേഖലകളിലായാണ് റസ്‌റ്ററന്റുകൾ പൂട്ടിച്ചത്. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പു നൽകും, തുടർന്നും ആവർത്തിച്ചാൽ കർശന താക്കീത് നൽകും.

മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രശ്‌നം പരിഹരിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അബൂദബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി. ശുചിത്വമില്ലായ്മ, ഭക്ഷണം സൂക്ഷിക്കുന്നിടത്ത് നിർദിഷ്ട താപനില ക്രമീകരിക്കാതിരിക്കുക, സുരക്ഷിതമല്ലാത്ത സ്‌ഥലത്ത് ഭക്ഷ്യോൽപന്നങ്ങൾ ശേഖരിച്ചുവയ്ക്കുക, ഭക്ഷ്യോൽപന്നങ്ങൾ ഇടകലർത്തി സൂക്ഷിക്കുക, റസ്‌റ്ററൻ്റിൽ കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തുക. അസ്സൽ ഇറച്ചിയാണെന്ന് പറഞ്ഞ് ശീതീകരിച്ചവ വിൽക്കുക, ഉറവിടം വ്യക്‌തമല്ലാത്ത വസ്‌തുക്കൾ ഉപയോഗിക്കുക, ഭക്ഷണ മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

ഇറക്കുമതി ചെയ്തത ഇറച്ചി പ്രാദേശിക ഉൽപന്നമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിറ്റ ഇറച്ചിക്കടയും അടപ്പിച്ചവയിൽ ഉൾപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

Despite prior warnings, repeated violations led to the closure of 23 restaurants in Abu Dhabi in 2024, emphasizing the emirate's commitment to food safety and public health.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

National
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-07-01-2025

PSC/UPSC
  •  17 hours ago
No Image

ഫണ്ട് തട്ടിപ്പ്; മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

Kerala
  •  18 hours ago
No Image

മലയാളി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം തീരുമാനം

Kerala
  •  18 hours ago
No Image

ടൂറിസ്റ്റ് ബസുകളിലെ അനധികൃത ലൈറ്റുകൾക്കും ഫിറ്റിങ്ങുകൾക്കും 5000 രൂപ പിഴ; ഹൈക്കോടതി നിർദേശം

Kerala
  •  18 hours ago
No Image

9A കോട്ല മാർഗ് റോഡ്, ഇന്ദിരാ ഭവൻ; കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം, ഉദ്ഘാടനം ജനുവരി 15ന്

National
  •  18 hours ago
No Image

നേപ്പാള്‍ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി; 188 പേര്‍ക്ക് പരുക്ക്

International
  •  19 hours ago
No Image

എടയാര്‍ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  19 hours ago
No Image

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ ബാലൻ കിണറ്റിൽ വീണ് മരിച്ചു

Kerala
  •  19 hours ago
No Image

സഊദിയിൽ കനത്ത മഴ; മക്കയിലും മദീനയിലും ആളുകൾ കുടുങ്ങി

Saudi-arabia
  •  19 hours ago