HOME
DETAILS

ന്യൂഡല്‍ഹിയില്‍ സ്‌കൂളിന് പുറത്ത് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു

  
January 04 2025 | 09:01 AM

Student stabbed to death outside school in New Delhi

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഷകര്‍പൂര്‍ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിന് പുറത്ത് 14 വയസ്സുള്ള വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പ്രതികളെ പിടികൂടിയിട്ടുണ്ട്.

വെള്ളിയാഴ്ച ഡല്‍ഹിയിലെ ഷകര്‍പൂരിലെ രാജ്കിയ സര്‍വോദയ ബാല വിദ്യാലയത്തില്‍ 14 വയസ്സുള്ള വിദ്യാര്‍ത്ഥി ഇഷു ഗുപ്തയാണ് കൊല്ലപ്പെട്ടത്. ക്ലാസു കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക്  മടങ്ങുന്നതിനിടെയാണ് പ്രതികള്‍ ഇഷുവിനെ അക്രമിച്ചത്. 

ഇഷുവും മറ്റൊരു വിദ്യാര്‍ത്ഥിയും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് അന്വേഷണത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥി 34 കൂട്ടാളികളും ചേര്‍ന്ന് സ്‌കൂള്‍ ഗേറ്റിന് പുറത്ത് ഇഷുവിനെ അക്രമിക്കുകയായിരുന്നു. അക്രമികളിലൊരാള്‍ ഇഷുവിന്റെ വലത് തുടയില്‍ കുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് ഏഴ് പ്രതികളെ പിടികൂടിയിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും, സംസ്ഥാന ബജറ്റ് ഫെബ്രുവരി 7ന് 

Kerala
  •  2 days ago
No Image

എം.കെ. സ്റ്റാലിന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്; കറുത്ത ഷാളും ബാഗും കുടകളും ഒഴിവാക്കി

National
  •  2 days ago
No Image

ഓറഞ്ച് ലൈനിൽ ഇന്ന് സർവിസ് ആരംഭിച്ചു; റിയാദ് മെട്രോയുടെ ആറു ലൈനുകളും പ്രവർത്തനസജ്ജം

Saudi-arabia
  •  2 days ago
No Image

'കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മനോഹരമാക്കും'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

National
  •  2 days ago
No Image

സഊദിയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അബഹയിലേക്ക് സർവിസ് ആരംഭിച്ച് ഖത്തർ എയർവേയ്സ്

Saudi-arabia
  •  2 days ago
No Image

കോസ്റ്റ്ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു; മൂന്ന് മരണം

National
  •  2 days ago
No Image

Qatar Weather Updates...ആഴ്ചയിലുടനീളം മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

qatar
  •  2 days ago
No Image

എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുടെ മരണം; അബദ്ധത്തില്‍ സംഭവിച്ചത്, വീണത് കോറിഡോറിനും ചുമരിനും ഇടയിലൂടെയെന്ന് എഫ്ഐആര്‍

Kerala
  •  2 days ago
No Image

കൊല്ലം കുന്നത്തൂരിലെ 10ാം ക്ലാസുകാരന്റെ ആത്മഹത്യ; പ്രതികളായ ദമ്പതിമാര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

സുഡാന്‍; ഖാര്‍ത്തൂമില്‍ അര്‍ദ്ധസൈനികരുടെ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു, 53 പേര്‍ക്ക് പരുക്ക്

International
  •  2 days ago