Qatar Weather Updates...ആഴ്ചയിലുടനീളം മഴ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: 2025 ജനുവരി 7 ചൊവ്വാഴ്ച മുതല്‍ രാജ്യത്തുടനീളം മഴ പെയ്യുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രദേശത്തുടനീളം മേഘങ്ങളുടെ രൂപീകരണം വര്‍ദ്ധിപ്പിക്കുന്ന ന്യൂനമര്‍ദ്ദം വ്യാപിക്കുന്നതാണ് മഴയ്ക്ക് കാരണം.
കാലാവസ്ഥാ നിരീക്ഷകര്‍ പ്രധാനമായും നേരിയ മഴയാണ് പ്രവചിക്കുന്നത്. ചിലയിടങ്ങളില്‍ ചില സമയങ്ങളില്‍ മിതമായ അളവില്‍ മഴ ലഭിച്ചേക്കാം. മഴ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
താമസക്കാരും സന്ദര്‍ശകരും ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യാനും റോഡുകളില്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശിക്കുന്നു.
കാലാവസ്ഥാ മാറ്റം എപ്പോള്‍ വേണമെങ്കിലും വെള്ളക്കെട്ടുകള്‍ സൃഷ്ടിക്കാമെന്നതിനാല്‍ അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കി. വാഹനമോടിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും പൊതു സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."