പെരിയ ഇരട്ട കൊലപാതക കേസിലെ വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നൽകിയത്: വി ഡി സതീശൻ
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിലെ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോടതി വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്നാണ് വിഡി സതീശൻ പറഞ്ഞത്. കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചുവെന്നും പാർട്ടിക്ക് പങ്കില്ല എന്ന സ്ഥിരം പല്ലവി ആളുകൾക്ക് മനസിലായെന്നും വി ഡി സതീശൻ പറഞ്ഞു.
ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും മറ്റുള്ളവർക്ക് രാഷ്ട്രീയം നടത്താൻ ഇവർ അവസരം നൽകില്ലെന്നും പാർട്ടി തീരുമാനം എടുത്ത് കൊണ്ട് കൊന്നതാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെക്കാളും ക്രൂരമാണ് ഇവിടത്തെ പാർട്ടിയെന്നും വി ഡി സതീശൻ വിമർശിക്കുകയും ചെയ്തു. സഹപ്രവർത്തകരുടെ കുടുംബവുമായി ആലോച്ചിച്ച് ബാക്കി ആലോചിക്കുമെന്നും കുടുംബത്തിനൊപ്പം കൂടെ നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേസിൽ കുറ്റവാളികൾ ആണെന്ന് കണ്ടെത്തിയ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കമുള്ള നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയുമാണ് വിധി. നീണ്ട ആറ് വർഷക്കാലം നിലനിന്ന നിയമപോരാട്ടത്തിനും 20 മാസത്തോളം ഉണ്ടായ നീണ്ട വിചാരണയ്ക്കും ശേഷമാണ് പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."