HOME
DETAILS
MAL
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി 116ാം വയസില്‍ അന്തരിച്ചു
January 05 2025 | 04:01 AM
ടോക്യോ: ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തി ജപ്പാന്‍ വനിത 116ാം വയസില്‍ അന്തരിച്ചു. ടോമികോ ഇട്ടൂക്കയാണ് ജപ്പാനിലെ ആശിയയില്‍ മരിച്ചത്. ഇട്ടൂക്കക്ക് നാലു കുട്ടികളും അഞ്ചു പേരമക്കളുമുണ്ട്. 2019 മുതല്‍ ഒരു നഴ്‌സിങ് ഹോമിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഡിസംബര്‍ 29 നായിരുന്നു മരണം.
ലോകത്തെ ഏറ്റവും പ്രായം ചെന്ന വ്യക്തി മരിച്ചെന്ന സ്ഥിരീകരണം വന്നത് ഇന്നലെയാണ്. 1908 മെയ് 23ന് ജപ്പാനിലെ ഒസാകയിലാണ് ജനിച്ചത്. 2024 ഓഗസ്റ്റ് മുതലാണ് ഇട്ടൂക്ക ഏറ്റവും പ്രായം ചെന്ന വ്യക്തിയായത്. സ്‌പെയിനിലെ മരിയ ബ്രന്‍യാസ് മൊറേറ 117ാമത്തെ വയസില്‍ അന്തരിച്ചതോടെയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."