ഒറ്റ റൺസിൽ സ്മിത്തിന് നഷ്ടമായത് ഐതിഹാസികനേട്ടം; ചരിത്രത്തിലെ ആദ്യ ബൗളറായി പ്രസിദ് കൃഷ്ണ
സിഡ്‌നി: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ആറ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 162 റൺസ് ഓസ്‌ട്രേലിയ നാല് വിക്കറ്റുകൾ ബാക്കി നിൽക്കെ അനായാസം മറികടക്കുകയായിരുന്നു. മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂർവ സംഭവമാണ് നടന്നത്.
മത്സരത്തിൽ ഒറ്റ റൺസ് അകലെയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് തന്റെ ടെസ്റ്റ് കരിയറിൽ 10,000 റൺസ് എന്ന നാഴികക്കല്ല് പിന്നീടാണ് സാധിക്കാതെ പോയത്. നാല് റൺസ് നേടിയാണ് താരം മടങ്ങിയത്. പ്രസിദ് കൃഷ്ണയാണ് സ്മിത്തിനെ പുറത്താക്കിയത്. ഇതോടെ 9,999 റൺസ് എന്ന റൺസിൽ ഒരു ബാറ്ററെ പുറത്താക്കുന്ന ചരിത്രത്തിലെ ആദ്യ ബൗളറായും പ്രസിദ് കൃഷ്ണ മാറി.
ഇതിന് മുമ്പ് മുൻ ശ്രീലങ്കൻ താരം മഹേല ജയവർദ്ധനെ ആയിരുന്നു ഇത്തരത്തിൽ 9,999 റൺസിന് പുറത്തായിരുന്നത്. 2011ൽ സെഞ്ചൂറിയനിൽ നടന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മമത്സരത്തിൽ ജയവർദ്ധനെ റണ്ണൗട്ട് ആയാണ് മടങ്ങിയത്. വരാനിരിക്കുന്ന മത്സരങ്ങളിൽ ഒരു റൺസ് കൂടി നേടാൻ സ്മിത്തിന് സാധിച്ചാൽ റെഡ് ബോൾ ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കാൻ സ്മിത്തിന് സാധിക്കും. ഈ പരമ്പരയിൽ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്നും 34.89 ശരാശരിയിൽ രണ്ട് സെഞ്ച്വറികളോടെ 314 റൺസാണ് സ്മിത്ത് നേടിയിട്ടുള്ളത്. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താര,എം കൂടിയാണ് സ്മിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."