100,000 ബലൂണുകള്‍, 53 മിനിറ്റു നേരത്തേ വെടിക്കെട്ട്; എന്തുകൊണ്ടാണ് സന്ദര്‍ശകര്‍ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്ക് ഒഴുകിയതെന്നറിയേണ്ടേ?
ദുബൈ: യുഎഇയിലെ എല്ലാ കോണുകളില്‍ നിന്നുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിധത്തിലായിരുന്നു ഇത്തവണ അബൂദബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ ഒരുക്കിയിരുന്നത്.
53 മിനുട്ട് നീണ്ടുനിന്ന വെടിക്കെട്ട് സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമാണ് പകര്‍ന്നത്. ചിലര്‍ ഗതാഗത തടസ്സം ഒഴിവാക്കാനായി ഉച്ചയ്ക്ക് ഒരുമണിക്ക് തന്നെ എത്തി.
ഫുജൈറയില്‍ നിന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്‌തെത്തിയ മൂന്ന് സഹോദരപുത്രനമാരായ റാഷിദ്, സലിം, മുഹമ്മദ് അല്‍ ആസ്മി എന്നിവരില്‍ ആവേശം പ്രകടമായിരുന്നു. 'ഞങ്ങള്‍ സാധാരണയായി മരുഭൂമിയിലാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്, എന്നാല്‍ ഇത്തവണ അബൂദബിയില്‍ വന്ന് വെടിക്കെട്ട് കാണാന്‍ ആഗ്രഹിച്ചു,' റാഷിദ് പറഞ്ഞു.
'ഇതാദ്യമായാണ് ഞങ്ങള്‍ പുതുവര്‍ഷത്തിനായി അബൂദബിയിലെത്തുന്നത്, ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ ഇതാദ്യമായാണ്,' സലിം കൂട്ടിച്ചേര്‍ത്തു.
ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ ആദ്യമായി പങ്കെടുത്ത അനന്യ സെഹ്ഗലും ഹന്ന ഫിസ്റ്ററും ആഘോഷത്തെക്കുറിച്ച് വാചാലരായി. 'ഞങ്ങള്‍ ഏറ്റവും ആവേശഭരിതരാണ്! ഇതാദ്യമായാണ് ഞങ്ങള്‍ ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്, അതിനാല്‍ ഇത് അവിസ്മരണീയമായ ഒരു അനുഭവമാണ്, 'ഹന്ന പങ്കുവെച്ചു.
ഇതുപോലെ നിരവധി മനുഷ്യരാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിന്റെ മനോഹര തീരത്തേക്ക് ഒഴുകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."