HOME
DETAILS

സംഭല്‍ പള്ളിക്ക് സമീപം പൊലിസ് പോസ്റ്റ് നിര്‍മിക്കുന്ന 'ഭൂമി ദേവസ്ഥാന്‍'; അവകാശവാദവുമായി കശ്യപ് സമാജ്; ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കി സമാജ് വാദി പാര്‍ട്ടി 

  
December 31 2024 | 02:12 AM

Samajwadi Party gives Rs 5 lakh to Sambhal firing victims

ലഖ്‌നൗ: സംഘ്പരിവാര്‍ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്ന സംഭല്‍ ഷാഹി മസ്ജിദിന് തൊട്ടുചേര്‍ന്ന് പൊലിസ് പോസ്റ്റ് സ്ഥാപിക്കുന്ന സ്ഥലത്തിന് മേല്‍ അവകാശവാദമുന്നയിച്ച് കശ്യപ് സമാജ്. മസ്ജിദിന് മുന്നിലെ ആളൊഴിഞ്ഞ കുന്ന് ഉള്‍പ്പെടെയുള്ള പ്രദേശം 'ദേവസ്ഥാന്‍' ആണെന്ന് അവകാശപ്പെട്ട കശ്യപ് സമാജ് വിഭാഗം, പ്രസ്തുത സ്ഥലം വിട്ടതരണമെന്ന് അവകാശപ്പെട്ടു. ഭൂമിയില്‍ തങ്ങളുടെ സമൂഹത്തിന് പൂജനടത്താന്‍ അധികാരം വേണമെന്നാണ് ഇവരുടെ ആവശ്യം. 
പള്ളിക്ക് മുന്നിലെ ഭൂമിയില്‍ മരം ഉണ്ടായിരുന്നുവെന്നും അതിനോട് ചേര്‍ന്നുള്ള മഹാവിഷ്ണുവിന്റെ ക്ഷേത്രം 1978ലെ കലാപസമയത്ത് തകര്‍ക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ അവകാശവാദം. ഇത് സംബന്ധിച്ച് സംഭല്‍ ജില്ലാ പൊലിസ് ഉപ മേധാവി ശ്രീഷ്ചന്ദ്രയ്ക്ക് കശ്യപ് സമാജം നിവേദനം നല്‍കി. ഇതോടെ സംഭവം അന്വേഷിക്കാനുള്ള ചുമതല സംഭലിന്റെ സി.ഒയ്ക്ക് കൈമാറി. എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് കൈമാറാന്‍ ശ്രീഷ്ചന്ദ്ര നിര്‍ദേശം നല്‍കി.

അതേസമയം, പള്ളിക്ക് തൊട്ടുമുമ്പില്‍ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിലെ നിര്‍ദിഷ്ട പൊലിസ് പോസ്റ്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരസമയത്താണ് നിര്‍മാണം തുടങ്ങിയത്. നിര്‍ദിഷ്ട പൊലിസ് പോസ്റ്റ് നിലനില്‍ക്കുന്ന ഭമിക്ക് മേല്‍ പ്രദേശവാസികളില്‍ ചിലര്‍ അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തള്ളിയാണ് അധികൃതര്‍ പൊലിസ് പോസ്റ്റ് നിര്‍മാണവമുായി മുന്നോട്ടുപോകുന്നത്. സത്യവ്രത് പൊലിസ് പോസ്റ്റ് എന്ന പേരിലായിരിക്കും നിര്‍മ്മിക്കുന്ന പോസ്റ്റിന്റെ പേര്.

സംഭലിലെ ഷാഹി മസ്ജിദില്‍ നടന്ന സര്‍വേക്ക് നേരെ പ്രതിഷേധിക്കുന്നതിനിടെ പൊലിസ് വെടിവച്ചുകൊലപ്പെടുത്തിയവരുടെ കുടുംബാംഗങ്ങള്‍ക്ക് സമാജ് വാദി പാര്‍ട്ടി അഞ്ചുലക്ഷം രൂപ വീതം വിതരണംചെയ്തു. യു.പി നിയമസഭാ പ്രതിപക്ഷനേതാവ് മാതാ പ്രസാദ് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രതിനിധി സംഘം ഇരകളുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. ഇരകളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാംഗങ്ങളായ സിയാഉര്‍റഹമാന്‍ ബര്‍ഖ്, ഇഖ്‌റാ ഹസന്‍, സ്ഥലം എം.എല്‍.എ ഇഖ്ബാല്‍ മഹമൂദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

നേരത്തെ അഖിലേഷിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രതിനിധി സംഘം സംഭലിലേക്ക് പുറപ്പെട്ടിരുന്നുവെങ്കിലും ജില്ലാ അതിര്‍ത്തിയില്‍വച്ച് പൊലിസ് തടയുകയായിരുന്നു. 

അതേസമയം, സംഭല്‍ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി യു.പി പൊലിസ് പ്രതിചേര്‍ത്ത രണ്ടുപേരെ ഡല്‍ഹിയിലെ ബട്‌ലാ ഹൗസില്‍നിന്ന് അറസ്റ്റ്‌ചെയ്തു. ഇതോടെ കഴിഞ്ഞമാസം 24നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ്‌ചെയ്തവരുടെ എണ്ണം 51 ആയി. കേസില്‍ 400 ലധികം പേരെയാണ് പൊലിസ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇവരെ പിടികൂടാനായി സംഭലിലെ മുസ്ലിം വീടുളില്‍ വ്യാപകമായി റെയ്ഡ്‌ചെയ്തിരുന്നു. 

 

Samajwadi Party gives Rs 5 lakh to Sambhal firing victims



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്ര ശിക്ഷ ലഭിച്ചാലാണ് സിപിഎം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ തയ്യാറാവുക: പെരിയ ഇരട്ടകൊലപാതക കേസ് വിധിയിൽ പ്രതികരണവുമായി കെ കെ രമ

Kerala
  •  a day ago
No Image

വി.പി അനില്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി

Kerala
  •  a day ago
No Image

കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകം; പെരിയ കേസിന്റെ നാള്‍വഴികളിലൂടെ..

Kerala
  •  a day ago
No Image

മഞ്ഞ് മൂടി ഡല്‍ഹി; അതിശൈത്യം, വായു മലിനീകരണവും രൂക്ഷം  

National
  •  a day ago
No Image

വധശിക്ഷയാണ് പ്രതീക്ഷിച്ചത്, എങ്കിലും ആശ്വാസമുണ്ടെന്ന് കൃപേഷിന്റെ പിതാവ്; സ്മൃതി മണ്ഡപത്തില്‍ വൈകാരിക രംഗങ്ങള്‍

Kerala
  •  a day ago
No Image

ഒമാനില്‍ നേരിയ ഭൂചലനം; ആളപായമില്ല

oman
  •  a day ago
No Image

'സവര്‍ക്കര്‍ക്കു പകരം ഡല്‍ഹി സര്‍വ്വകലാശാലക്കു കീഴിലെ പുതിയ കോളജിന് മന്‍മോഹന്‍ സിങ് എന്ന് പേരിടണം' മോദിക്ക് എന്‍.എസ്.യു.ഐയുടെ കത്ത് 

National
  •  a day ago
No Image

സിഡ്‌നിയിൽ ഇന്ത്യയെ എറിഞ്ഞിട്ടു; ഓസ്‌ട്രേലിയക്കാരിൽ നാലാമനായി ബോളണ്ടിന്റെ കുതിപ്പ്

Cricket
  •  a day ago
No Image

വിദേശികള്‍ക്ക് കനത്ത തിരിച്ചടി; യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ധന 

uae
  •  a day ago
No Image

പെരിയ ഇരട്ടക്കൊലപാതകം: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Kerala
  •  a day ago