ദക്ഷിണ കൊറിയയിലെ വിമാനപകടം അനുശോചനമറിയിച്ച് ഇന്ത്യ
സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് 179 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നുവെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അമിത് കുമാര്‍ എക്‌സില്‍ കുറിച്ചു.
'മുവാന്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് സംഭവിച്ച വിമാനാപകട ദുരന്തത്തില്‍ അതീവ ദുഃഖമുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നു. റിപ്പബ്ലിക് ഓഫ് കൊറിയയിലെ ജനങ്ങള്‍ക്കും സര്‍ക്കാറിനും ഇന്ത്യന്‍ എംബസി ഐക്യദാര്‍ഢ്യമറിയിക്കുന്നു' അമിത് കുമാര്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.
ബാങ്കോക്കില്‍ നിന്ന് 181 പേരുമായി യാത്രതിരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായും, രണ്ടുപേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ 9.07 ന് ആയിരുന്നു അപകടം.
റണ്‍വേയിലേക്കു താഴ്ന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പുറത്തുവരാതിരുന്നതായിരുന്നു അപകടത്തിന് കാരണം. തെന്നിനീങ്ങിയ വിമാനം മതിലില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. 15 വര്‍ഷം പഴക്കമുള്ള ബോയിങ് 737-800 ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. അപകടത്തില്‍ ജെജു എയര്‍ ക്ഷമാപണം നടത്തി.
ബാങ്കോക്കില്‍നിന്ന് തിരിച്ചെത്തുകയായിരുന്ന വിമാനത്തില്‍ രണ്ട് തായ്‌ലന്‍ഡ് സ്വദേശികളുമുണ്ടായിരുന്നു. തായ്‌ലന്‍ഡിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെജു എയറിന്റെ 7സി 2216 വിമാനത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ലെന്ന് തായ്‌ലന്‍ഡിലെ വിമാനത്താവളങ്ങളുടെ ഡയറക്ടര്‍ കെറാറ്റി കിജ്മാനാവത് സ്ഥിരീകരിച്ചിട്ടുണ്ട്. 1997 ല്‍ 228 പേര്‍ കൊല്ലപ്പെട്ട ഗുവാമിലുണ്ടായ വിമാനാപകടത്തിന് ശേഷം ദക്ഷിണ കൊറിയയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ട വിമാനപകടങ്ങളിലൊന്നാണ് ഇന്നത്തേത്.
A plane with 181 people on board has crashed in South Korea.
— ZAMZAM NEWS (@zamzamafg) December 29, 2024
The first footage from the site of the Jeju Air Flight 2216 crash in South Korea shows 181 people on board, with 23 fatalities reported so far. pic.twitter.com/K3ajezxvwh
വിമാനം പൂര്‍ണമായി തകര്‍ന്നുവെന്ന് മുവാന്‍ അഗ്‌നിരക്ഷാസേന മേധാവി ലീ ജിയോങ്ഹിയോണ്‍ അറിയിച്ചു. വിമാനത്തിന്റെ വാല്‍ ഭാഗം മാത്രമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരിച്ചറിയാന്‍ സാധിക്കുകയെന്നും, പക്ഷിയിടിച്ചാണോ അപകടം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്നോടിയായി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് പക്ഷികള്‍ പറക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ഗതാഗത മന്ത്രാലയം പറയുന്നത്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ടെന്നും, ഇതു പരിശോധിച്ചശേഷം അപകടകാരണം വ്യക്തമാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
India has extended its condolences to the families of the victims of the recent plane crash in South Korea, offering sympathy and support during this difficult time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."