HOME
DETAILS
MAL
ദുബൈ ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ചു
December 29 2024 | 11:12 AM
ദുബൈ: ദുബൈ ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ചു. ഇന്ന് രാവിലെ ഫ്യൂവല്‍ സ്റ്റേഷന് സമീപമാണ് സംഭവം. രാവിലെ 11.50 ഓടെയാണ് ഇത് സംബന്ധിച്ച വിവരം ദുബൈ സിവില്‍ ഡിഫന്‍സിന് ലഭിക്കുന്നത്.
തീപിടിത്ത വിവരം അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സംഘം സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനും തീയണയ്ക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു. ഒരു മണിക്കൂറിനകം തന്നെ തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീപിടിത്തത്തിന്‍റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.
A fire has broken out on a boat in the Dubai Harbor area, prompting emergency response teams to rush to the scene to contain the blaze and prevent any further damage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."