കൊല്ലം തേവലക്കരയിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി കസ്റ്റഡിയിൽ
കൊല്ലം: കൊല്ലം തേവലക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തേവലക്കര സ്വദേശി കൃഷ്ണകുമാരിയ്ക്കാണ് വെട്ടേറ്റത്. കൈയ്ക്കും മുഖത്തും പരുക്കേറ്റ കൃഷ്ണകുമാരിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ മനുമോഹനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് മനുമോഹൻ്റെ അച്ഛൻ തെക്കുംഭാഗം പൊലിസിൽ പരാതി നൽകി.
നിലവിളി കേട്ട് വീട്ടിലേയ്ക്ക് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് കിടന്ന കൃഷ്ണകുമാരിയെ കണ്ടത്. സ്ഥിരം പ്രശ്നക്കാരനാണ് പ്രതിയെന്നും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.
A disturbing incident has been reported from Thavalakkarai in Kollam, where a son under the influence of alcohol attacked his mother with a knife, leaving her injured, and has since been taken into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."