ഖത്തറിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ - ഷംന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീൻ (17) ആണ് മരിച്ചത്. നോബിൾ ഇൻ്റർനാഷണൽ സ്‌കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയാണ്. ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ വുഖൈറിൽ വച്ച് വാഹനത്തിന്റെ ടയർപൊട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടം. അപകടത്തിൽ ഹനീന് തലക്ക് ഗുരുതരമായി പരുക്കേറ്റു. സഹയാത്രികരായ രണ്ട് സുഹൃത്തുക്കൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പിതാവ് ഷാജഹാൻ ഖത്തർ എനർജി മുൻ ജീവനക്കാരനും നോബിൾ ഇൻ്റർനാഷണൽ സ്‌കൂൾ സ്ഥാപക അംഗവുമാണ്. ആയിഷയാണ് ഹനീൻ്റെ സഹോദരി. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിനു കീഴിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
A Malayali student in Qatar has succumbed to injuries sustained in a car accident, leaving the community in shock and grief.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."