നാദ് അൽ ഷേബ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി
നാദ് അൽ ഷേബ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഡിസംബർ 25-നാണ് RTA ഇക്കാര്യം വ്യക്തമാക്കിയത്.
RTA Implements Comprehensive Traffic Enhancements in Nad Al Sheba area. These improvements include the provision of an additional entry and exit point for vehicles coming from Meydan Street and the conversion of an intersection into a roundabout on Latifa bint Hamdan Street. pic.twitter.com/LU222HhYTj
— Dubai Media Office (@DXBMediaOffice) December 25, 2024
നവീകരണത്തിന്റെ ഭാഗമായി മെയ്ദാൻ സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾക്കായി അധികമായുള്ള എൻട്രി, എക്സിറ്റ് പോയിന്റുകൾ ഏർപ്പെടുത്തി. കൂടാതെ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിലെ ഒരു ഇന്റർസെക്ഷൻ റൗണ്ട് എബൗട്ടാക്കി മാറ്റുന്ന നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
മെയ്ദാൻ സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾക്കായി ഈ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള അധിക എൻട്രി, എക്സിറ്റ് പോയിന്റുകൾ ഇവയുടെ യാത്രാ സമയം അറുപത് ശതമാനത്തോളം കുറയുന്നതിന് കാരണമാകും. ഇത് ഈ മേഖലയിലൂടെയുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് സഹായിക്കുന്നു.
The traffic upgrade works in the Nad Al Sheba area have been completed, aiming to improve traffic flow and reduce congestion in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."