ബുണ്ടസ് ലീഗയിൽ ഗോൾ മഴ; അഞ്ചടിച്ച് ബയേൺ മ്യൂണിക്കിന്റെ തേരോട്ടം
ബുണ്ടസ്ലീഗയിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ആർ.ബി ലെപ്‌സിക്കിനെ ഗോൾ മഴയിൽ മുക്കിയാണ് ജർമൻ വമ്പന്മാർ തങ്ങളുടെ ആധികാരികമായ വിജയം സ്വന്തമാക്കിയത്. ആർ.ബി ലെപ്‌സിക്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബയേൺ തകർത്തുവിട്ടത്.
ബയേൺ മ്യൂണിക്കിന് വേണ്ടി ജമാൽ മ്യൂസിയാല(1), കോൺറാഡ് ലൈമർ(25), ജോഷ്വാ കിമ്മിച്ച് (36), ലിയോറി സനെ(75), അൽഫോൻസോ ഡേവിസ്(78) എന്നിവരാണ് ഗോളുകൾ നേടിയത്. ആർ.ബി ലെപ്സിക്കിനെ ബെഞ്ചമിൻ സെസ്‌കോ (2) ആണ് ഗോൾ നേടിയത്.
മത്സരത്തിൽ സർവാധിപത്യം പുലർത്തിയത് ബയേൺ മ്യൂണിക്ക് ആയിരുന്നു. മത്സരത്തിൽ 71 ശതമാനം ബോൾ പൊസഷനും ബയേൺ മ്യൂണിക്കിന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. 22 ഷോട്ടുകളാണ് എതിർ ടീമിന്റെ പോസ്റ്റിലേക്ക് ബയേൺ മ്യൂണിക് ഉതിർത്തത്. ഇതിൽ ഒമ്പത് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു.
നിലവിൽ ബുണ്ടസ്ലീഗയിൽ ഒന്നാം സ്ഥാനത്താണ് ബയേൺ മ്യൂണിക് ഉള്ളത്. 15 മത്സരങ്ങളിൽ നിന്നും 11 വിജയവും മൂന്നു സമനിലയും ഒരു തോൽവിയും ഉൾപ്പെടെ 36 പോയിന്റാണ് ബയേൺ മ്യൂണിക്കിന്റെ കൈവശമുള്ളത്.
ജനുവരി 11ന് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെതിരെയാണ് ബയേൺ മ്യൂണിക്കിന്റെ അടുത്ത മത്സരം. ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ തട്ടകമായ ബൊറൂസിയ പാർക്കിലാണ് മത്സരം നടക്കുക.
Bayern Munich secured a commanding 5-1 win against RB Leipzig in their latest Bundesliga clash.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."