പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
പാലക്കാട്: പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. പുതുപ്പരിയാരം എസ്റ്റേറ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ കണ്ണന്‍, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
ഇന്ന് രാവിലെ അഞ്ചേകാലോട് കൂടിയാണ് അപകടം ഉണ്ടായത്. പുതുപ്പരിയാരം എസ്റ്റേറ്റ് വഴി വരുകയായിരുന്ന പാഴ്‌സല്‍ ലോറിയുമായി ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റു നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Two men from Malappuram, Kannan and Rinshad, died in a tragic accident when their bike collided with a lorry at the Puthuppariya Estate junction in Palakkad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."