HOME
DETAILS
MAL
വയനാട് പുനരധിവാസം; 'ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും'; മന്ത്രി കെ രാജൻ
Web Desk
December 20 2024 | 12:12 PM
കൽപറ്റ: വയനാട് പുനരധിവാസത്തിനായി എത്ര വില കൊടുത്തും വ്യവഹാരങ്ങൾ ഇല്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം തുടർ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും ഉറപ്പുനൽകിയ മന്ത്രി, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്നും അറിയിച്ചു.
Kerala Minister K Rajan has announced that the list of disaster-affected individuals in Wayanad will be released today, providing a crucial update on the rehabilitation efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."