ഉന്നതവിദ്യാഭ്യാസരംഗത്ത് മുസ്ലിം പ്രാതിനിധ്യം അതി ദയനീയം: 4.3 കോടി വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്തതില്‍ മുസ്ലിംകള്‍ 21 ലക്ഷം മാത്രം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് മുസ്ലിംകളുടെ പ്രാതിനിധ്യം അതീവദയനീയമെന്ന് കണക്കുകള്‍. ഉന്നതവിദ്യാഭ്യാസമേഖലയില്‍ രാജ്യത്താകെ റിപ്പോര്‍ട്ട്‌ചെയ്ത 4.3 കോടി എന്റോള്‍മെന്റുകളില്‍ വെറും 4.87 ശതമാനം മാത്രമാണ് മുസ്ലിം സമുദായത്തില്‍നിന്നുള്ളതെന്നും ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (ഐഷീ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൊവിഡിന് ശേഷമാണ് (2021, 22 കാലം) ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിം വിദ്യാര്‍ഥികളുടെ കടന്നുവരവില്‍ കാര്യമായ കുറവുണ്ടായത്. ഇന്ത്യയിലുടനീളം 43,268,181 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് പ്രവേശിച്ചപ്പോള്‍ ഇതില്‍ 2,108,033 പേര്‍ (4.87 ശതമാനം) മാത്രമാണ് മുസ്ലിം വിദ്യാര്‍ഥികള്‍. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 14.2 ശതമാനമയാരിക്കെയാണ് ഈ ദയനീയ പ്രകടനം. 2019ല്‍ ഇത് 5.24 ശതമാനവും 2020ല്‍ 5.5 ശതമാനവും ആയിരുന്നു.
മുസ്ലിംകള്‍ കൂടുതലുള്ള ജമ്മു കശ്മീരിലാണ് ആനുപാതികമായി ഏറ്റവും കൂടുതല്‍ മുസ്ലിം വിദ്യാര്‍ഥികളുള്ളത്. മൊത്തം എന്റോള്‍ ചെയ്തതിന്റെ 34.5 ശതമാനവും (138,142) മുസ്ലിം വിദ്യാര്‍ഥികള്‍ ആണ്. മേഖലയുടെ മൊത്ത എന്റോള്‍മെന്റ് അനുപാതം 24.8 ആണ്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ മെച്ചപ്പെട്ട പ്രാതിനിധ്യം കാണിക്കുന്നു. സംസ്ഥാനത്ത് 14.36 ശതമാനം ആണ് മുസ്ലിം വിദ്യാര്‍ഥികളുടെ എന്‍ റോള്‍മെന്റ് കണക്ക്. കേരളത്തില്‍ ആകെ 1,304,445 വിദ്യാര്‍ഥി പ്രവേശനം നടന്നപ്പോള്‍ അതിലെ മുസ്ലിംകളുടെ കണക്ക് 187,358 ആണ്.
Muslim representation in higher education is very poor
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."