HOME
DETAILS
MAL
പീച്ചി ഡാം അപകടത്തില്‍ ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി മരിച്ചു; മരണം രണ്ടായി
Web Desk
January 13 2025 | 09:01 AM
തൃശൂര്‍: പീച്ചി ഡാം അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു വിദ്യാര്‍ഥി കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16) ആണ് മരിച്ചത്.
തൃശൂര്‍ സെന്റ് ക്ലെയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പട്ടികാട് സ്വദേശിനി എറിന് (16) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജന് (16) മരിച്ചിരുന്നു.
തൃശ്ശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അലീന പുലര്‍ച്ചെ 12.30 ഓടെയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. സഹപാഠിയായ ഹിമയുടെ വീട്ടില്‍ പള്ളിപ്പെരുന്നാളിന് എത്തിയ വിദ്യാര്‍ത്ഥിനികള്‍ റിസര്‍വോയര്‍ കാണാനെത്തിയതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."