HOME
DETAILS

വിചിത്ര ഉത്തരവുമായി ഗതാഗതവകുപ്പ് : കട്ടപ്പുറത്തായ സ്‌കൂള്‍ബസിനും നിരത്തില്‍ കുതിക്കാം

  
December 19 2024 | 03:12 AM

Department of Transport with a strange answer

കണ്ണൂര്‍: നിരത്തിലെ കുരുതിക്കു തടയിടാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ കട്ടപ്പുറത്തായ സ്‌കൂള്‍ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണ്ടന്ന വിചിത്ര ഉത്തരവുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനിടെയുണ്ടാകുന്ന അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ കൈക്കൊള്ളുമ്പോഴാണ് കാലാവധി കഴിഞ്ഞ ബസുകള്‍ നിരത്തിലിറക്കാന്‍ പച്ചക്കൊടി കാട്ടിയത്. 

ഫിറ്റ്‌നസ് തീര്‍ന്ന് കട്ടപ്പുറത്തായ സ്‌കൂള്‍ ബസുകള്‍ക്കും വരും മാസങ്ങളില്‍ ഫിറ്റ്‌നസ് തീരുന്ന ബസുകള്‍ക്കുമാണ് 2025 ഏപ്രില്‍ വരെ ഫിറ്റ്‌നസ് നീട്ടി നല്‍കിയത്. അടുത്ത ഏപ്രില്‍, മേയ് മാസങ്ങളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയാല്‍ മതിയെന്നാണ്  ഇന്നലെ ഗതാഗതവകുപ്പ് കമ്മിഷണര്‍ എച്ച്.നാഗരാജു ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഒട്ടേറെ സ്‌കൂള്‍ബസുകളുടെ കാലാവധി 15വര്‍ഷത്തിന് മുകളിലാണ്. 

സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതയാത്രയൊരുക്കണമെന്ന് നീതിപീഠങ്ങള്‍ നിരന്തരം ഓര്‍മിപ്പിക്കുമ്പോഴാണ് സഞ്ചാരയോഗ്യമല്ലാത്ത സ്‌കൂള്‍ബസുകള്‍ നിരത്തിലിറക്കാന്‍ കണ്ണുംപൂട്ടി സമ്മതം കൊടുക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയിലേക്ക് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. 

ഈ ജാഗ്രതപോലും ഗതാഗതവുകപ്പിനില്ലെന്ന് ഇന്നലത്തെ വിചിത്ര ഉത്തരവ് സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ കുട്ടികളുടെ ജീവന് പുല്ലുവില നല്‍കിയുള്ള ഉത്തരവില്‍ പകയ്ക്കുകയാണ് രക്ഷിതാക്കളും അധ്യാപകരും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ നരവിധി സ്‌കൂള്‍ ബസുകള്‍ കട്ടപ്പുറത്താണ്. ഈ വാഹനങ്ങള്‍ക്കും ഫിറ്റ്‌നസില്ലാതെ ഓടാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  2 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  2 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  2 days ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  2 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  2 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  2 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  2 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  2 days ago