നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ചു കയറി അപകടം; 22 പേർക്ക് പരുക്ക്
ചേർത്തല: ആലപ്പുഴ കൊല്ലപ്പള്ളിയിൽ സ്വകാര്യബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരുക്ക്. ബുധനാഴ്‌ച വൈകുന്നേരം നാലുമണിയോടെ വയലാർ ചേർത്തല കളവംകോടത്ത് ആയിരുന്നു സംഭവം. സ്‌കൂൾ വിദ്യാർഥികൾക്ക് അടക്കം പരുക്കേറ്റു. ആശീർവാദ് എന്ന ബസാണ് അപകടത്തിൽ പെട്ടത്.
കാലിത്തീറ്റ ഇറക്കാൻ റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പരുക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെ മൂക്കിൻ്റെ എല്ലിന് പരുക്കുണ്ട്. ഇവരിൽ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റൊരാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ബാക്കിയുള്ളവരെ പ്രാധമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
A bus crashed into a stationary lorry, resulting in injuries to 22 people, in a shocking road accident that highlights concerns over road safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."