അനധികൃത ഫ്ലക്സുകളും ബോർഡുകളും നീക്കം ചെയ്തതിന് സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം
കൊച്ചി : സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും ചുരുങ്ങിയ സമയത്തിൽ നീക്കം ചെയ്തതിന് സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. കോടതിയും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച ഈ കൂട്ടായ്മ ഇനിയും തുടർന്നാൽ നല്ല മാറ്റങ്ങളുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അനധികൃത ബോർഡ് സ്ഥാപിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്ന നടപടിയിൽ വിട്ട് വീഴ്ച ഉണ്ടാകരുത്, ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
അനധികൃത ബോർഡ് സ്ഥാപിച്ചതിൽ ഒരാഴ്ചക്കുള്ളിൽ 95 ലക്ഷം പിഴ ചുമത്തിയെന്ന് തദ്ദേശ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ഓൺലൈനിൽ ഹാജരായി അറിയിച്ചു. ഇതിൽ 14 ലക്ഷം രൂപ ഈടാക്കിയെന്നും സെക്രട്ടറി കോടതിയെ അറിയിച്ചു. ആരും അനധികൃതമായി ബോർഡുകൾ വയ്ക്കുന്നില്ലെന്ന് എല്ലാ ദിവസവും സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. അനധികൃത ബോർഡുകളും ഫ്ലക്സും നീക്കം ചെയ്യാൻ കോടതി സമയപരിധി തീരുമാനിച്ച സാഹചര്യത്തിലാണ് കോടതി വീണ്ടും കേസ് പരിഗണിച്ചത്. ജനുവരി 8ന് കേസ് വീണ്ടും പരിഗണിക്കും. ഫ്ലക്സ് ബോർഡുകൾക്കെതിരായ നടപടിയുടെ പേരിൽ ജഡ്ജിമാരെ അപഹസിക്കാൻ ശ്രമിക്കുന്ന ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആരും വെറുതെ വിടില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ പറഞ്ഞു.
The Kerala High Court has commended the state government for taking down illegal flexes and boards, marking a significant step towards maintaining public cleanliness and safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."