IN TRV 01; വിഴിഞ്ഞം തുറമുഖത്തിന് ഇനി പുതിയ ലൊക്കേഷൻ കോഡ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചെന്ന് മന്ത്രി വിഎൻ വാസവൻ. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലൊക്കേഷൻ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നതായിരുന്നു തുറമുഖത്തിന് ആദ്യം ലഭിച്ച ലൊക്കേഷൻ കോഡ്.
അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമീഷനുകളിൽ ഒന്നായ യുനൈറ്റഡ് നേഷൻസ് എക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പിന്റെ (UNECE) ഏകീകൃത ലോക്കേഷൻ കോഡ് വേണമെന്ന നിർദ്ദേശത്തെ തുടർന്നാണ് മാറ്റം.
രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ ലൊക്കേഷൻ കോഡ് ടിആർവി എന്നാണ്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നതിനാൽ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് വിഴിഞ്ഞം പോർട്ട് അതിനായി അപേക്ഷ സമർപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആൻഡ് ഡാറ്റാ മാനേജ്‌മെന്റാണ് ലോക്കേഷൻ കോഡ് അനുവദിക്കുന്നത്. യുഎൻഇസിഇ ഇന്ന് പുതിയ കോഡിനു അംഗീകാരം നൽകിയെന്നും നാവിഗേഷൻ, ഷിപ്പിങ്ങ് ഇതിനെല്ലാം ഇനി IN TRV 01 ലോക്കേഷൻ കോഡാണ് ഉപയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.
The Vizhinjam Port in Kerala has been assigned a new location code, IN TRV 01, marking a significant development in the port's operations and maritime trade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."