ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് പാര്‍ലമെന്റില്‍; എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപി
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ഉച്ചയ്ക്ക് 12 മണിക്ക് ബില്‍ അവതരിപ്പിക്കും. ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ലോക്‌സഭയിലെ മുഴുവന്‍ എംപിമാരും സഭയില്‍ എത്തണമെന്ന് കാണിച്ച് ബിജെപി മൂന്ന് വരി വിപ്പ് നല്‍കിയിട്ടുണ്ട്. ബില്ല് ജെപിസിക്ക് വിട്ടേക്കുമെന്നാണ് സൂചന.
ഒറ്റതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരിക. ഭരണഘടന ഭേദഗതി ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാണ് അവതരിപ്പിക്കുക.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളും, തദ്ദേശതിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലാണിത്. കേന്ദ്രമന്ത്രിസഭാ യോഗം നേരത്തെ ബില്ലിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
രണ്ടാം മോദി സര്‍ക്കാരിന്റെ അവസന ഘട്ടത്തിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ആശയം സംഘപരിവാര്‍ മുന്നോട്ട് വെച്ചത്. ബില്ലിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷയായ സമിതിക്ക് 2023 സെപ്തംബറില്‍ രൂപം നല്‍കി. ആറുമാസം കൊണ്ട് സമിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം ബില്ല് പാസാക്കാമെന്നത് ബിജെപിക്ക് അത്ര സുഗമമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാവാതെ വന്നതോടെ പ്രതിസന്ധിയിലാണ് ബിജെപി. ബില്ല് നിയമമാക്കാന്‍ ഭരണഘടനയില്‍ ഭേദഗതികള്‍ കൊണ്ടുവരേണ്ടതുണ്ട്. ലോക്‌സഭയിലും, രാജ്യസഭയിലും ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണഘടന ഭേദഗതി എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.
One Country One Election Bill in Parliament tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."