വരുന്നു..കെഎസ്ഇബിയില്‍ 745 ഒഴിവുകള്‍; ഉടന്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യും
തിരുവനന്തപുരം: കെഎസ്ഇബിക്ക് കീഴില്‍ വരുന്ന 745 ഒഴിവുകള്‍ ഉടന്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന്് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പിഎസ് സി ക്വാട്ടയില്‍ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യുക. നിലവില്‍ സര്‍വീസില്‍ ഉള്ളവര്‍ക്കായി 10 ശതമാനം ക്വാട്ടയില്‍ ആകെയുള്ള 83 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യും.
സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പി എസ് സി. ക്വാട്ടയില്‍ 217ഉം, ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ 80 ശതമാനം പി എസ് സി ക്വാട്ടയില്‍ 208 ഉം ഒഴിവുകള്‍ ഘട്ടംഘട്ടമായി റിപ്പോര്‍ട്ട് ചെയ്യും. ഇവ കൂടാതെ, സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ സര്‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയില്‍ ആകെയുള്ള ഒഴിവുകളായ 131ഉം, ഡിവിഷണല്‍ അക്കൌണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ 33 ശതമാനം പി.എസ്.സി. ക്വാട്ടയില്‍ 6ഉം ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക.
നിയമനം ലഭിക്കുന്നവര്‍ക്ക് കാര്യക്ഷമവും സമയബന്ധിതവുമായ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങളിലെ സൗകര്യം ഉറപ്പാക്കുന്നതിനും ഒന്നിച്ച് കൂടുതല്‍ പേര്‍ വിരമിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികമായും ഭരണപരമായും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായാണ് ചില വിഭാഗങ്ങളില്‍ ഘട്ടംഘട്ടമായി നിയമനം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
745 vacancies in KSEB Will report to PSC soon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."