ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം രണ്ട് സീറ്റുകളിൽ മത്സരിക്കും
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കരവള്‍ നഗറിലും, ബദര്‍പൂര്‍ മണ്ഡലങ്ങളിലുമാണ് സിപിഎം ഒറ്റക്ക് മത്സരിക്കുക. കരവള്‍ നഗറില്‍ അഡ്വ അശോക് അഗര്‍വാളും, ബദര്‍പൂരില്‍ ജഗദീഷ് ചന്ദ് ശര്‍മ്മയുമാണ് സ്ഥാനാര്‍ഥികള്‍. ഉത്തര്‍പ്രദേശ്. ഹരിയാന അതിര്പ്രദേശങ്ങളായ ഇവിടം ബിജെപിയും, ആം ആദ്മിയുമാണ് പ്രധാന എതിരാളികള്‍.
അതേസമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അരവിന്ദ് കെജ് രിവാള്‍ ന്യൂഡല്‍ഹിയിലും, നിലവിലെ മുഖ്യമന്ത്രി അതിഷി കല്ക്കാജിയിലുമാണ് ജനവിധി തേടുക. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
2025 ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 2020ലെ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകള്‍ നേടി വമ്പിച്ച വിജയത്തോടെ അധികാരം നിലനിര്‍ത്താന്‍ ആം ആദ്മിക്കായിരുന്നു. എന്നാല്‍ ഡല്‍ഹി മദ്യനയ അഴിമതി ആരോപണത്തിന് പിന്നാലെയുണ്ടായ കെജ്രിവാളിന്റെ അറസ്റ്റും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയും മറികടക്കാന്‍ ഇത്തവണ വിജയം ആപിനും അനിവാര്യമാണ്.
Delhi Assembly Elections CPM will contest in two seats
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."